Connect with us

Entertainment

ജിങ്ക ജിങ്ക ജിങ്കാലേ; പാടിത്തിമര്‍ത്ത് ജവാനും മുല്ലപ്പൂവും

Published

on


കൊച്ചി: പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരമാണെങ്കിലും മദ്യപിച്ചുകൊണ്ട് പാട്ടു പാടുകയെന്നത് ഹരമാക്കിയവരുണ്ട്. അതുകൊണ്ടു തന്നെ മലയാള സിനിമകളിലുമുണ്ട് മദ്യപിച്ചു പാടുന്ന ഒട്ടേറെ രസികന്‍ പാട്ടുകള്‍. അക്കൂട്ടത്തിലേയ്ക്കാണ് റിലീസിനു തയ്യാറെടുക്കുന്ന ജവാനും മുല്ലപ്പൂവും എന്ന സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ്, ശിവദ ചിത്രത്തിലെ ഗാനം ജിങ്ക ജിങ്ക ജിങ്കാലേ എത്തിയിരിക്കുന്നത്.

യുട്യൂബില്‍ ഉള്‍പ്പെടെ സരിഗമ മലയാളത്തിന്റെ വിവിധ ചാനലുകളില്‍ എത്തിയിരിക്കുന്ന ഗാനം റിലീസായ ആഴ്ച തന്നെ തരംഗമായിക്കഴിഞ്ഞു. ചിത്രത്തിന്റെ സംഗീത സംവിധായകനായ മത്തായി സുനില്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരചന തിരക്കഥാകൃത്തായ സുരേഷ് കൃഷ്ണയും. നാടന്‍പാട്ടിന്റെ ഈണവും രചനാരീതിയുമാണ് ഗാനത്തെ പോപ്പുലറാക്കിയ മറ്റൊരു ഘടകം.

നവാഗതനായ രഘു മേനോനാണ് സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈന്‍ഡ്സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്ന് നിര്‍മിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ സംവിധാനം ചെയ്തിരിക്കുന്നത്.

ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണന്‍.

ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്സ്ആപ് ഗ്രൂപ്പിന്‌:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7


error: Content is protected !!