Connect with us

Entertainment

പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം ‘അകമലര്‍’ തിങ്കളാഴ്ച എത്തും

Published

on


ചെന്നൈ: മണിരത്‌നത്തിന്റെ ഡ്രീം സിനിമ പൊന്നിയിന്‍ സെല്‍വന്‍ ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗം പി എസ്-2 ഏപ്രില്‍ 28ന്. ലോകമെമ്പാടും റിലീസ് ചെയ്യും.

‘പൊന്നിയിന്‍ സെല്‍വന്‍ -1’ രാജ്യത്ത് ബോക്‌സോഫീസില്‍ വന്‍ ചരിത്രമാണ് സൃഷ്ടിച്ചത്. ‘പൊന്നിയിന്‍ സെല്‍വന്‍ 2’ (പി എസ്-2)ന്റെ പ്രമോഷന്റെ ആദ്യ പടിയായി ചിത്രത്തിലെ ‘അകമലര്‍’ എന്നു തുടങ്ങുന്ന ആദ്യ ഗാനം മാര്‍ച്ച് 20ന് തിങ്കളാഴ്ച പുറത്തിറക്കുമെന്ന് അണിയറക്കാര്‍ അറിയിച്ചു പോസ്റ്റര്‍ എത്തി. റഫീക്ക് അഹമ്മദ് രചിച്ച് എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്.

സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കിയിരുന്നത്.
വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായ്, തൃഷ, റഹ്മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ ചരിത്രകഥയുടെ അന്തര്‍ധാരയിലൂടെയാണ് രണ്ടാം ഭാഗത്തിന്റെ സഞ്ചാരം. ആദ്യ ഭാഗത്തില്‍ കഥയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി. രണ്ടാം ഭാഗത്തിലാണ് കഥയുടെ കാതല്‍. ഹിറ്റ്‌മേക്കര്‍ മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍ എ ആര്‍ റഹ്മാന്റെ സംഗീതവും രവി വര്‍മ്മന്റെ ഛായാഗ്രഹണവും തോട്ടാ ധരണിയുടെ കലാ സംവിധാനവും പൊന്നിയിന്‍ സെല്‍വനിലെ ആകര്‍ഷക ഘടകങ്ങളാണ്. ലൈക്കാ പ്രൊഡക്ഷന്‍സും മെഡ്രാസ് ടാക്കീസും സംയുക്തമായി നിര്‍മ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗമായ പൊന്നിയിന്‍ സെല്‍വന്‍-2 തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്യും.

ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്സ്ആപ് ഗ്രൂപ്പിന്‌:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!