
കൊച്ചി: ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ക്ക് ശേഷം ജി പ്രജേഷ് സെന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്ര മേരി ആവാസ് സുനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് നിര്‍മിക്കുന്ന മേരി ആവാസ് സുനോയില്‍ ജയസൂര്യയും മഞ്ജുവാര്യരുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ശിവദ, ജോണി ആന്റണി, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഗൗതമി, ദേവി അജിത്, മിഥുന്‍ തുടങ്ങിയവരും വേഷമിടുന്നു.


