
തിരുവനന്തപുരം: വ്യക്തിബന്ധങ്ങളോടുള്ള പ്രിയം കാരണം നമ്മള്‍ പലപ്പോഴും മനുഷ്യരെ വിഗ്രഹവല്‍ക്കരിക്കാറുണ്ട്. അവരുടെ തെറ്റുകളെയും ആദര്‍ശങ്ങളിലെ വൈരുധ്യങ്ങളെയും കാണാതെ പോകുകയും ചെയ്യും. എന്നാല്‍ സ്‌നേഹമെന്നത് അന്ധമായ അനുസരണയല്ല, മറിച്ച് തിരുത്തലുകളിലേക്കുള്ള വാതിലാണെന്ന വലിയ തിരിച്ചറിവാണ് ‘ഇഴകള്‍ക്കപ്പുറം’ എന്ന ചിത്രം പങ്കുവെക്കുന്നത്. വേണു നായര്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതി സംവിധാനം ചെയ്ത ചിത്രം ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2ന് പ്രേക്ഷകരിലേക്ക് എത്തുന്നു.

പ്രമേയവും കഥാപാത്രങ്ങളും:
സ്വന്തം നിലപാടുകളിലും അച്ചടക്കത്തിലും വിട്ടുവീഴ്ചയില്ലാതെ ജീവിക്കുന്ന ഡോ. ആനന്ദ് ശിവന്‍ എന്ന പ്രായമായ ഗാന്ധിയന്റെയും അദ്ദേഹത്തിന്റെ കേവല നിരീക്ഷണങ്ങളെ ചോദ്യം ചെയ്യുന്ന മകളും ഡോക്യുമെന്ററി സംവിധായികയുമായ കാര്‍ത്തിയുടെയും ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഈ രണ്ട് ആശയധ്രുവങ്ങള്‍ക്കിടയില്‍ പാലമായി നില്‍ക്കുന്നത് ആനന്ദ്ജിയുടെ വിശ്വസ്തനായ ജഗദീഷാണ്. ആദര്‍ശങ്ങള്‍ മനുഷ്യന്റെ നന്മയ്ക്കുള്ളതാണെന്നും മനുഷ്യരെ ആദര്‍ശങ്ങള്‍ക്കായി ബലികൊടുക്കാനുള്ളതല്ലെന്നുമുള്ള നിര്‍ണായക സത്യത്തിലേക്ക് ഇവര്‍ മൂവരും എത്തിച്ചേരുന്നതാണ് സിനിമയുടെ കാതല്‍.

ഡോ. ആനന്ദ് ശിവന്‍- ദിനേശ് പണിക്കര്‍, കാര്‍ത്തി- ഗൗതമി, ജഗദീഷ്- വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍.
അണിയറ പ്രവര്‍ത്തകര്‍:
ബാനര്‍- വേണു നായര്‍ പ്രൊഡക്ഷന്‍സ്, രചന, സംവിധാനം, നിര്‍മ്മാണം, സംഗീതം, സൗണ്ട് ഡിസൈന്‍- വേണു നായര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജിജോ ജോണി ചെറുവത്തൂര്‍, ഛായാഗ്രഹണം- പുഷ്പന്‍ ദിവാകരന്‍, എഡിറ്റിംഗ്- പ്രദീപ് ചന്ദ്രന്‍, ഗാനരചന- ശ്രീ ലക്ഷ്മണാചാര്യ, ആലാപനം- സരിത രാജീവ്, കല- അരുണ്‍ രഘു ആനാട്, ചമയം- രാജേഷ് വെള്ളനാട്, കോസ്റ്റ്യൂം ഡിസൈന്‍- വി എന്‍, കോസ്റ്റ്യൂം- ശ്രീജിത്ത്,
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അരുണ്‍ നായര്‍, കളറിസ്റ്റ്- അരുണ്‍കുമാര്‍ എം, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍.

