
കൊച്ചി: സിനിമയിലും ഷോര്‍ട്ട് ഫിലിമിലും ചിരി ഉത്പാദിപ്പിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നടന്റെയോ നടിയുടെയോ കഴിവിനപ്പുറം സംവിധായകന്റെ സമീപനവും ക്യാമറയുടെ വീക്ഷണവുമെല്ലാം ചേര്‍ന്നാണ് ചിരി പടര്‍ത്തുന്നത്. അത്തരത്തില്‍ പ്രേക്ഷകന് വേണ്ടതെല്ലാം ഒരുകുടക്കീഴില്‍ നല്‍കുന്ന ഹ്രസ്വ ചിത്രമാണ് മംഗളം ഭവന്തു.

കാസ്റ്റിംഗും അഭിനേതാക്കളുടെ പെര്‍ഫോമന്‍സും പ്രേക്ഷകരെ കൃത്യമായി എന്റര്‍ടെയിന്‍ ചെയ്യാനും എന്‍ഗേജ് ചെയ്യിക്കാനും സാധിക്കുംവിധം ഇഴചേര്‍ത്തെടുത്ത നര്‍മ്മരംഗങ്ങളുമാണ് ഹൃസ്വചിത്രത്തിലുള്ളത്.

പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് തുടങ്ങിയ മലയാളത്തിലെ മുന്‍നിര താരങ്ങളും ഇ4 എന്റര്‍ടൈന്‍മെന്റ് തുടങ്ങിയ പ്രൊഡക്ഷന്‍ ഹൗസും ഒക്കെ ചേര്‍ന്ന് റിലീസ് ചെയ്ത മലയാളം ഷോര്‍ട്ട ഫിലിമാണ് മംഗളം ഭവന്തു. ഒരു ഹ്രസ്വ ചിത്രത്തിന് ലഭിക്കുന്നതനെക്കാള്‍ വലിയ അംഗീകാരമാണ് മംഗളം ഭവന്തുവിന് ഇതിനകം ലഭിച്ചത്. സിനിമയോട് കിടപിടിക്കുന്ന മേക്കിങ്ങും പെര്‍ഫോമന്‍സും ചിരിപ്പിച്ച് കയ്യടിപ്പിക്കുന്ന ക്ലൈമാക്‌സുമായി കാലിക പ്രസക്തിയുള്ള വിഷയത്തെ ഇത്ര മനോഹരമായി ഒരുക്കി എന്നതുമാണ് ഷോര്‍ട്ട് ഫിലിമിന്റെ സവിശേഷത. 10ജി മീഡിയയിലൂടെ റിലീസ് ചെയ്ത ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്
ആര്‍ബര്‍ട്ട് ഷാജുവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ആന്‍സി, ആല്‍ബര്‍ട്ട് ഷാജു, ഡാന്‍ പോള്‍, പ്രിയങ്ക ആര്‍ വി നായര്‍, ഐശ്വര്യ പി വി, വിവിന്‍ വിനോദ്, വിജീഷ് വിജയന്‍, കലേഷ് നായര്‍, ദീപക് മണി എന്നിവരാണ് പ്രധാന അഭിനയതാക്കള്‍. ബേസില്‍, ബേബി, റിസ്വാന്‍ മുസ്തഫ, അരുണ്‍ നെഹ്‌റു എന്നിവര്‍ ചേര്‍ന്ന് പ്രൊഡ്യൂസ് ചെയ്ത ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍ അര്‍ജുന്‍ ബൈജു, ക്രിസ്റ്റഫര്‍, ആല്‍ബ ബേസില്‍ എന്നിവരാണ്.
സിനിമാറ്റോഗ്രഫി- ജിമ്മി ഡാനി, പശ്ചാത്തല സംഗീതം- ലാല്‍ കൃഷ്ണ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ധന്യ വിമല്‍, ക്രിയേറ്റീവ് ഡയറക്ടര്‍- ശരത് ജിനരാജ്, അസോസിയേറ്റ് ഡയറക്ടേഴ്‌സ്- ദീപക്, ജൂഡ് പ്രിന്‍സ്,
അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്- വിവിന്‍ വിനോദ്, കലേഷ് ജി നായര്‍, ശ്രീരാജ് ആര്‍, സൗണ്ട് ഡിസൈന്‍- ജൂഡ് ആര്‍ റെക്കോര്‍ഡിംഗ് എഞ്ചിനിയര്‍- സുബൈര്‍ സി പി (വിസ്മയ മാക്‌സ്), പി ആര്‍ ഓ- മഞ്ജു ഗോപിനാഥ്.

