

ദോഹ: നമ്പര്‍ പ്ലേറ്റില്ലാതെ ഓടിച്ച വാഹനം ട്രാഫിക് പട്രോള്‍ ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പിടികൂടി. ഡിപ്പാര്‍ട്ട്മെന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലെ പോസ്റ്റ് പ്രകാരം ട്രാഫിക് നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് പുതിയ സംഭവം.

ഡ്രൈവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും ട്വീറ്റില്‍ പറയുന്നു. ട്രാഫിക് നിയമവും അതിന്റെ നിയന്ത്രണങ്ങളും പാലിക്കാന്‍ എല്ലാ വാഹനമോടിക്കുന്നവരോടും വകുപ്പ് അഭ്യര്‍ഥിക്കുച്ചു.

സല്‍വ റോഡില്‍ ലൈസന്‍സ് പ്ലേറ്റില്ലാതെ ഓടിച്ച നിരവധി വാഹനങ്ങള്‍ ദിവസങ്ങള്‍ക്കുമുമ്പ് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് പിടികൂടിയിരുന്നു. ഈ വാഹനങ്ങള്‍ കണ്ടുകെട്ടുകയും ഡ്രൈവര്‍മാര്‍ക്കെതിരെ നിയമനടപടികളും സ്വീകരിച്ചു.
ഖത്തര്‍ നിയമമനുസരിച്ച്, ലൈസന്‍സ് പ്ലേറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ കുറഞ്ഞത് 3000 റിയാല്‍ പിഴയും മൂന്ന് പോയിന്റും ലഭിക്കും.
വാഹനത്തിന്റെ ലൈസന്‍സ് പ്ലേറ്റ് നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ എത്രയും വേഗം ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിനെ അറിയിക്കണം. ഖത്തറിന് പുറത്ത് എന്തെങ്കിലും നഷ്ടമോ നാശനഷ്ടമോ ഉണ്ടായാല്‍ അടുത്തുള്ള ഖത്തര്‍ നയതന്ത്ര ദൗത്യത്തെയാണ് അറിയിക്കേണ്ടത്.

