
ദോഹ: ഖത്തറിലെ എറിയാട് മാടവന നിവാസികളുടെ കൂട്ടായ്മയായ കൂട്ടം എറിയാട് പെരുന്നാള്‍ കൂട്ടം എന്ന പേരില്‍ പെരുന്നാള്‍ സംഗമവും ആഘോഷ പരിപാടികളും നടത്തി. വിവിധ കലാകാരന്മാരെ അണിനിരത്തി ഗാനമേള, ദഫ് മുട്ട്, സ്‌കിറ്റ് തുടങ്ങിയ വിവിധ കലാപരിപടികള്‍ അരങ്ങേറി.

കൊടുങ്ങല്ലൂര്‍ മഹല്ല് കോര്‍ഡിനേഷന്‍ കണ്‍വീനര്‍ സബീബ് ബാവ സംഗമം ഉദ്ഘാടനം ചെയ്തു.
കൂട്ടം ജനറല്‍ സെക്രട്ടറി നിഹാസ് എറിയാട് പെരുന്നാള്‍ സന്ദേശം നല്‍കി.

പ്രസിഡന്റ് ഇസ്മായില്‍ കൊല്ലിയില്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ നാദിര്‍, അബ്ദുല്‍ സലാം വി കെ, ഷിഹാബ് കെ എ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
