യെമന്‍ മുന്‍ പ്രസിഡന്റിന്റെ നിര്യാണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു

Web Desk
1 Min Read

ദോഹ: യെമന്‍ മുന്‍ പ്രസിഡന്റ് അബ്ദ്രബ്ബുഹ് മന്‍സൂര്‍ ഹാദിയുടെ നിര്യാണത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അനുശോചനം രേഖപ്പെടുത്തി. യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ അധ്യക്ഷന്‍ ഡോ. റഷാദ് മുഹമ്മദ് അല്‍ അലിമിക്ക് അമീര്‍ അനുശോചന സന്ദേശം അയച്ചു.

city exchange

ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനിയും യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ അധ്യക്ഷന് അനുശോചന സന്ദേശം അയച്ചു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി യെമന്‍ പ്രധാനമന്ത്രിയും വിദേശകാര്യ- പ്രവാസകാര്യ മന്ത്രിയുമായ ഡോ. ഷായ മൊഹ്‌സിന്‍ സിന്ദാനിക്കു അനുശോചന സന്ദേശം കൈമാറി.

Share This Article
Leave a Comment
error: Content is protected !!