
ദോഹ: കണ്ണൂരുകാരുടെ സൗഹൃദ കൂട്ടയ്മ കുവാഖ് നിലവിലെ സാഹചര്യത്തില്‍ ആത്മവിശ്വാസവും മാനസികാരോഗ്യ ബോധവുമുയര്‍ത്തുകയും ചെയ്യുന്നതിന് ഓണ്‍ലൈന്‍ മോട്ടിവേഷണല്‍ സെഷന്‍ സംഘടിപ്പിക്കുന്നു.

സെഷന്‍ മാര്‍ച്ച് 15ന് വൈകുന്നേരം 4 മണിക്ക് ഗൂഗിള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ നടക്കും. പ്രശസ്ത കൗണ്‍സിലറും സൈക്കോതെറാപ്പിസ്റ്റുമായ ഐഷ സൈബൂള്‍ സെഷന് നേതൃത്വം നല്‍കും.

മാനസികക്ഷമതയും ജീവിതോത്സാഹവും കൂട്ടുന്നതിനുള്ള പ്രായോഗിക വഴികള്‍ പങ്കുവെക്കുന്ന സെഷന്‍ ആയിരിക്കുമെന്ന് കുവാഖ് അറിയിച്ചു.
https://meet.google.com/xeb-cfro-rew എന്ന ഗൂഗ്ള്‍ മീറ്റ് വഴി സെഷനില്‍ പങ്കെടുക്കാവുന്നതാണ്.

