

ദോഹ: ഹരിതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതാണെന്നും അക്കാര്യം കൂടുതല്‍ സംസാരിക്കാന്‍ താത്പര്യമില്ലെന്നും അടഞ്ഞ അധ്യായമാണെന്നും അഡ്വ. നജ്മ തബ്ഷീറ പറഞ്ഞു. ഹൃസ്വസന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ അഡ്വ. നജ്മ തബ്ഷീറ ആഗോളവാര്‍ത്തയുമായി സംസാരിക്കുകയായിരുന്നു.

ഹരിതയുമായി ബന്ധപ്പെട്ട് തന്റെ നിലപാട് അന്നും ഇന്നും ശരിയാണെന്ന ബോധ്യം തനിക്കുണ്ട്. എന്നാല്‍ പാര്‍ട്ടി ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരമായെന്ന് പറഞ്ഞാല്‍ പിന്നീട് അതിനു പിന്നാലെ പോകുന്നത് ശരിയല്ലെന്ന അഭിപ്രായക്കാരിയാണ് താനെന്നും നജ്മ തബ്ഷീറ പറഞ്ഞു.

മുസ്‌ലിം ലീഗില്‍ പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ വനിതകള്‍ പൊതുവെ വിമുഖ കാണിക്കാറുണ്ടെങ്കിലും കെ എം സി സിയുടെ വനിതാ വിംഗ് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. തനിക്ക് മുസ്‌ലിം ലീഗില്‍ സ്ഥാനമുള്ളതുകൊണ്ടാണ് താന്‍ മുസ്‌ലിം ലീഗ് നേതാക്കളോടൊപ്പം വേദികള്‍ പങ്കുവെക്കുന്നതെന്നും അവര്‍ പറഞ്ഞു. മുസ്‌ലിം ലീഗിന്റെ നേതാക്കളില്‍ നിന്നുള്ള പരിഗണനയാണ് താന്‍ വേദികളിലെത്താനുള്ള കാരണമെന്നും അവര്‍ പറഞ്ഞു.
പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന പരാതി എക്കാലവും മുസ്‌ലിം ലീഗ് നേതൃത്വം അഭിമുഖീകരിക്കാറുണ്ട്. എന്നാല്‍ അക്കാര്യം വ്യക്തമാക്കേണ്ടതും ആലോചിക്കേണ്ടതും മുസ്‌ലിം ലീഗ് തന്നെയാണ്. മുസ്‌ലിം ലീഗില്‍ വനിതകള്‍ക്കുള്ള പ്രാതിനിധ്യം വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്ന കാര്യം കാണാതെ പോകരുതെന്നും അവര്‍ പറഞ്ഞു.
സുഹറ മമ്പാടിനെ പോലുള്ളവര്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റിയിലെത്തിയത് കാണാതെ പോകരുത്. എം എസ് എഫില്‍ പോലും ഹരിതയില്‍ നിന്നുള്ളവര്‍ വന്നു. ഹരിത കേവലം കാംപസിലെ ഒരു സംഘടനയായി മാറാതെ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലയില്‍ നല്ല പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
രാഷ്ട്രീയ വിദ്യാര്‍ഥിനി എന്ന നിലയിലാണ് സി എച്ച് മുഹമ്മദ് കോയയെ മാതൃകയാക്കുന്നതെന്നും അദ്ദേഹം വലിയ പാഠപുസ്തകമാണെന്നും അഡ്വ. നജ്മ തബ്ഷീറ പറഞ്ഞു.

