പ്രസാദ് വാളച്ചേരില്‍ സംവിധാനം ചെയ്യുന്ന ദാറ്റ് നൈറ്റ് പൂജ നടത്തി

Web Desk
1 Min Read

കൊച്ചി: റാസ് മൂവിസിന്റെ ബാനറില്‍ പ്രസാദ് വാളച്ചേരില്‍ സംവിധാനം നിര്‍വഹിക്കുന്ന ദാറ്റ് നൈറ്റ് സിനിമയുടെ പൂജ എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ നടന്നു. സുബൈദ മെഹമ്മൂദ് ദര്‍വേഷ് അകലാട് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.

city exchange

ലാല്‍, സലിം കുമാര്‍,രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, ഡോ. ഗിരീഷ്, സിനില്‍ സൈനുദ്ദീന്‍, സുധീര്‍ കരമന, ശിവജി ഗുരുവായൂര്‍, ഇബ്രാഹിംകുട്ടി, സ്ഫടികം ജോര്‍ജ്, പി പി കുഞ്ഞികൃഷ്ണന്‍, കോട്ടയം നസിര്‍, ശ്രീജിത്ത് രവി, നസീര്‍ സംക്രാന്തി, ജൂബില്‍ രാജ്, ചാലിപാലാ, അരുണ്‍ ചാലക്കുടി, പ്രമോദ് കുഞ്ഞിമംഗലം, ഷമീര്‍ മാറഞ്ചേരി, ഷുക്കൂര്‍, ചെന്നക്കോടന്‍ മുത്തു, മാനസാ രാധാകൃഷ്ണന്‍, ആതിര മുരളി, അക്ഷരാരാജ്, അംബിക മോഹന്‍, മനീഷ മോഹന്‍, വിദ്യാ വിശ്വനാഥ്, ആര്യ തുടങ്ങിയവരാണ് സിനിമയില്‍ അഭിനയിക്കുന്നത്.

ഒക്ടോബര്‍ അഞ്ചിന് വൈക്കത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം തുടങ്ങും.

- Advertisement -
Ad image

ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം കുമരകം ബാബുരാജ് നിര്‍വഹിച്ചിരിക്കുന്നു. ഡി ഒ പി- കനകരാജ്, എഡിറ്റിംഗ്- പി സി മോഹനന്‍, ഗാനരചന- റഫീഖ് അഹമ്മദ്, സംഗീതം- ഹരികുമാര്‍ ഹരേ റാം, പി ആര്‍ ഒ- എം. കെ. ഷെജിന്‍.

Share This Article
Leave a Comment
error: Content is protected !!