‘ഇത് പ്രകാശമല്ല ദര്‍ശനമാണ്’; കാന്താരാ എ ലെജന്‍ഡിന്റെ ടീസറും ഫസ്റ്റ് ലുക്കും പ്രേക്ഷകരിലേക്ക്

Web Desk
1 Min Read

കൊച്ചി: ബ്ലോക്ക് ബസ്റ്റര്‍ വിജയം സ്വന്തമാക്കിയ കാന്താരക്കു ശേഷം റിഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത് നായകനായെത്തുന്ന കാന്താരാ എ ലെജന്‍ഡ് ചാപ്റ്റര്‍ ഒന്നിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും റിലീസായി. ഇന്ത്യയിലെ മുന്‍നിര നിര്‍മാണ കമ്പനിയായ ഹോംബാലെ ഫിലിംസാണ് വന്‍ ബജറ്റില്‍ ഒരുങ്ങുന്ന കാന്താര ലെജന്റിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

city exchange

വിജയ് കിരാഗണ്ടൂര്‍ ആണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. ‘പ്രകാശമേ.. പ്രകാശത്തില്‍ നിങ്ങള്‍ക്കെല്ലാം ദൃശ്യമാണ് ഇത് പ്രകാശമല്ല, ദര്‍ശനമാണ്. ഇനി നടന്നതും മുന്നേ നടന്നതും നിങ്ങള്‍ക്ക് ദൃശ്യമാകും’ എന്ന് തുടങ്ങുന്ന ടീസറില്‍ പുതിയ അവതാരപ്പിറവി തന്നെയാണ് കാന്തരാ എ ലെജണ്ടിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്.

ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ചിത്രം കാന്താര പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് കേരളത്തില്‍ എത്തിച്ചത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കാന്താരയുടെ വിതരണം നിര്‍വഹിച്ചത്. കാന്താര എ ലെജന്‍ഡ് കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഏഴു ഭാഷകളില്‍ ആണ് റിലീസ് ചെയ്യുന്നത്. കാന്താര ലെജന്റിന്റെ അണിയറ പ്രവര്‍ത്തകരെക്കുറിച്ചും താരങ്ങളെക്കുറിച്ചുമുള്ള ഒഫീഷ്യല്‍ അനൗണ്‍സ്മെന്റിനു കാത്തിരിക്കുകയാണ് സിനിമാലോകം. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!