
കൊച്ചി: ശ്രീനാഥ് ഭാസിയും തേജലക്ഷ്മിയും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ മലയാള ചിത്രം ‘പ്രിയതമന്‍’ ചിത്രീകരണമാരംഭിക്കുന്നു. ശ്രേയനിധി ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം റിജീ പ്രഭാകരന്‍ നിര്‍വഹിക്കുന്നു.

സുനില്‍കുമാര്‍ എസ്, മുനീര്‍ അറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ആശുപത്രി പശ്ചാത്തലത്തിലുള്ള ദൃശ്യങ്ങളാണ് പോസ്റ്ററില്‍ പ്രധാനമായും അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ‘പ്രിയതമന്‍’ പറയുന്ന കഥയെക്കുറിച്ചുള്ള ആകാംക്ഷയും വര്‍ധിച്ചിട്ടുണ്ട്.

പ്രദീപ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സനു ഭാസ്‌കര്‍ കഥ, ഹാരിസണ്‍ സഹസംവിധാനം, സിയാന്‍ ശ്രീകാന്ത് എഡിറ്റിങ് എന്നിവ കൈകാര്യം ചെയ്യുന്നു. സംഗീതം രമേഷ് നാരായണനും ബിജിബാലും ചേര്‍ന്ന് ഒരുക്കുന്നു. അര്‍ഫാന്‍ എസ് കര്‍മ കലാസംവിധാനവും ഹരി വെഞ്ഞാറമൂട് പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രവര്‍ത്തിക്കുന്നു. റഫീഖ് അഹമ്മദും മനു മഞ്ജിത്തും ഗാനരചന നിര്‍വഹിക്കുന്നു. റോണി റാഫേല്‍ പശ്ചാത്തലസംഗീതം ഒരുക്കുന്നു. സുഭാഷ് എളമ്പാല്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറും ഇന്ദ്രജയന്‍ അസോസിയേറ്റ് ഡയറക്ടറുമാണ്. പട്ടണം ഷാ മേക്കപ്പ് ആര്‍ട്ടിസ്റ്റായും അരോമല്‍ ആര്‍ കാസ്റ്റിങ് ഡയറക്ടറായും അക്ഷയ് പ്രകാശ് പി ആര്‍ ഒയായും മാര്‍ക്കറ്റിംഗ് അഖില്‍ വിഷ്ണു വി എസും പബ്ലിസിറ്റി ഡിസൈന്‍സ് മമിജോ എന്നിവരും പ്രവര്‍ത്തിക്കുന്നു.
അതേസമയം, ഉര്‍വശി നായികയായി എത്തിയ ‘ആശ’ മികച്ച പ്രേക്ഷക പ്രതികരണത്തോടെ തീയറ്ററുകളില്‍ മുന്നേറുന്ന ഘട്ടത്തിലാണ് മകളായ തേജലക്ഷ്മിയുടെ പുതിയ ചിത്രമായ ‘പ്രിയതമന്‍’ ചിത്രീകരണം ആരംഭിക്കുന്നത്. സഫര്‍ സനല്‍ സംവിധാനം ചെയ്ത ‘ആശ’ സെപ്റ്റംബര്‍ 11നാണ് ആഗോള റിലീസായി എത്തിയത്. ചിത്രത്തിലെ ഉര്‍വശിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാതാപിതാക്കളായ ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും അഭിനയപാരമ്പര്യം പിന്തുടര്‍ന്ന് സിനിമയിലെത്തിയ തേജലക്ഷ്മിക്ക് ‘പ്രിയതമന്‍’ ഏറെ ശ്രദ്ധ നേടുന്ന ചിത്രമാകുമെന്നാണ് പ്രതീക്ഷ. ശ്രീനാഥ് ഭാസിയുമായുള്ള താരജോഡിയും റിജീ പ്രഭാകരന്റെ സംവിധാനവും കൃഷ്ണ പൂജപ്പുരയുടെ രചനയും ചേര്‍ന്ന് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ ഉയര്‍ത്തുകയാണ്.

