

തിരുവനന്തപുരം: വ്യത്യസ്തവും ആകര്‍ഷകവുമായ പ്രചാരണ രീതികളിലൂടെ സ്വപ്നസുന്ദരി എന്ന സിനിമ ശ്രദ്ധേയമാകുന്നു. സിനിമയുടെ പേര്
കാഴ്ചക്കാരുടെ മനസ്സുകളില്‍ നിറയ്ക്കാന്‍ ഹൈവേയില്‍ നിരവധി ഹോള്‍ഡിങ്‌സ് സ്ഥാപിച്ചു. സിനിമയിലെ അമ്പതോളം ക്യാരക്ടര്‍ പോസ്റ്ററുകള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ റിലീസ് ചെയ്തതായിരുന്നു മറ്റൊരു പ്രചാരണം.

പ്രമുഖ വ്യക്തികളുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെയായിരുന്നു റിലീസ്. ഈ സിനിമയെക്കുറിച്ചും സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചും പ്രേക്ഷകരും പൊതുജനങ്ങളും കൂടുതല്‍ അറിയുന്നതിനു വേണ്ടിയായിരുന്നു ഇങ്ങനെ ഒരു പ്രചാരണരീതി അണിയറ പ്രവര്‍ത്തകര്‍ നടത്തിയത്.

എസ് എസ് പ്രൊഡക്ഷന്‍സിന്റെയും അല്‍ഫോണ്‍സാ വിഷ്വല്‍ മീഡിയയുടെയും ബാനറില്‍ സലാം ബി ടി, സുബിന്‍ ബാബു, ഷാജു സി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
ഡോ. രജിത്കുമാര്‍, സാനിഫ് അലി, ശിവജി ഗുരുവായൂര്‍, ശ്രീറാം മോഹന്‍, സാജന്‍ പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി,
സാജിദ് സലാം, ജിന്റോ, ഡോ. ഷിനു ശ്യാമളന്‍, ദിവ്യാ തോമസ്, ഷാരോണ്‍ സഹിം, ഷാര്‍ലറ്റ് സജീവ്, മനീഷ മോഹന്‍, ഷാന്‍സി സലാം, സാബുകൃഷ്ണ, ബെന്നി പൊന്നാരം, ഷിബു ഇച്ചാമഠം, നിഷാദ് കല്ലിങ്ങല്‍, രജീഷ് സോമന്‍, ബാലസുര്യ, സണ്ണി സംഘമിത്ര, അന്ന ഏയ്ഞ്ചല്‍, അബു പട്ടാമ്പി, ജാനകി ദേവി, അല്‍ന ബിജു, പവിത്ര, ശാരദാമ്മ, സന്ധ്യ, അമ്പിളി, ഉമ മഹേശ്വരി, ആഷിഖ്, പീലികൃഷ്ണ, ഷമീര്‍ ബാബു, രാജി തോമസ്, രമേശ് ആനപ്പാറ, രവി മസ്‌കറ്റ്, സാഫല്യം കബീര്‍, നസ്രിന്‍, അഫ്രീന്‍, മധു പിള്ള, സൈജു, ബഷീര്‍ പൂപ്പാറ, അലക്‌സ് പെത്തൂട്ടി, ഇന്ദുജ, സ്വാമി ഗംഗേശാനന്ദ, രാജീ മേനോന്‍, മുഹമ്മദ് പെരുമ്പാവൂര്‍, വിജയന്‍ പള്ളുരുത്തി, അജയന്‍ പുറമല, ഫിറോസ് ബാബു, ആര്യ ജയന്‍, ഇവാന മരിയ തോമസ്, ജോയ് നടുക്കുടി, വില്യംസ് കളമശ്ശേരി, ജോ ജോസഫ് ഷാജി, വൈഗ, ലെനി, ദേവി നന്ദന, രശ്മി, ഷെയ്ഖ് ഫാബില്‍ തുടങ്ങിയവരാണ് താരങ്ങള്‍.

