

തിരുവനന്തപുരം: മലയാള സിനിമാ വാണിജ്യ രംഗത്ത് എസ് എസ് ഫ്രെയിംസ് എന്ന പേരില്‍ പുതിയൊരു ഒ ടി ടി പ്ലാറ്റ്‌ഫോം കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സഹസ്രാര സിനിമാസ് ആണ് ഈ സംരംഭത്തിന് തുടക്കമിടുന്നത്

ദേശീയ- അന്തര്‍ദേശീയ തലത്തില്‍ നിരവധി നിരൂപക പ്രശംസ നേടുകയും 2020ല്‍ കാനിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ‘കാന്തി’, കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ ‘ഒരിലത്തണലില്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത ‘ഹോളി വൂണ്ട്’ എന്ന ചിത്രത്തിലൂടെയാണ് പ്ലാറ്റ്ഫോം ലോഞ്ച് ചെയ്യുന്നത്. മാര്‍ച്ച് പകുതിയോടെയാണ് റിലീസ്.


അന്തര്‍ദേശീയനിലവാരമുള്ള എല്ലാവിധ നവീന ടെക്‌നോളജികളും ഉള്‍കൊണ്ടുള്ള മികച്ച യൂസര്‍ ഇന്റര്‍ഫേസ്, മികവാര്‍ന്ന കാഴ്ച്ചാ അനുഭവവും ഉറപ്പുവരുത്തുന്നു.
ഉയര്‍ന്ന നിലവാരമുള്ള പ്രാദേശിക സിനിമകളും ഒപ്പം ദേശീയ അന്തര്‍ദേശീയ സിനിമകളും പ്രേക്ഷകര്‍ക്ക് ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന പ്രാദേശിക ഒ ടി ടി പ്ലാറ്റ്‌ഫോമാണ് എസ് എസ് ഫ്രെയിംസ്. സിനിമകള്‍ക്ക് ഉയര്‍ന്ന സുരക്ഷയും തടസ്സമില്ലാത്ത സ്ട്രീമിംഗും ഉറപ്പ് വരുത്തുന്നു.
ഈ സംരംഭത്തിന്റെ ആദ്യഘട്ടമെന്നോണം വെബ് ബ്രൗസറുകളിലൂടെ നേരിട്ട് തന്നെ വെബ്സൈറ്റ് സന്ദര്‍ശിച്ച് അക്കൗണ്ട് രജിസ്റ്റര്‍ ചെയ്ത് സിനിമകള്‍ കാണുന്ന രീതിയില്‍ ഏതുതരം ഡിവൈസുകളിലും ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ലളിതമായും സുതാര്യമായും ലഭ്യമാകുന്ന രീതിയിലായിരിക്കും പ്ലാറ്റഫോമിന്റെ സേവനം ആരംഭിക്കുക. തുടര്‍ന്ന് മൊബൈല്‍ ആപ്പിന്റെ സഹായത്തില്‍ തന്നെ എല്ലാതരം ഡിവൈസുകളിലേക്കും സേവനം എത്തിക്കാനുള്ള പ്രവര്‍ത്തനവും നടന്നുകൊണ്ടിരിക്കുന്നു.

