പ്ലാസ്റ്റിക്ക് നിരോധിക്കാനൊരുങ്ങി ദുബൈ; ആദ്യഘട്ടത്തില്‍ പ്ലാസ്റ്റിക് ബാഗിന് പണം ഈടാക്കുന്നു

Web Desk
0 Min Read

ദുബൈ: പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഗണിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ പ്ലാസ്റ്റിക് പൂര്‍ണമായും നിരോധിക്കാന്‍ ലക്ഷ്യമിട്ട് ദുബൈ. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ പ്ലാസ്റ്റിക്ക് ബാഗുകള്‍ക്ക് പണം ഈടാക്കിയാണ് നിരോധന പ്രക്രിയകള്‍ക്ക് തുടക്കമിടുന്നത്.
ജൂലൈ ഒന്നു മുതല്‍ പ്ലാസ്റ്റിക്ക് ബാഗുകള്‍ക്ക് 25 ഫില്‍സാണ് ഈടാക്കുക. ആഗോളതലത്തില്‍ സുസ്ഥിരത അത്യാന്താപേക്ഷിതമായതിനാല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുറക്കാന്‍ സമൂഹത്തിന്റെ പെരുമാറ്റം മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക്കിനെ തുടര്‍ന്ന് ഒട്ടകങ്ങളും ആമകളും ചാവുന്നുണ്ട്. ചില കടകള്‍ വീണ്ടും ഉപയോഗിക്കാവുന്ന ബാഗുകള്‍ കൊണ്ടുവരാന്‍ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!