കെ ടി കുഞ്ഞുമോന്റെ ജെന്റില്‍മാന്‍ 2 ഛായാഗ്രാഹകന്‍ അജയന്‍ വിന്‍സെന്റ്

Web Desk
1 Min Read

ചെന്നൈ: ജെന്റില്‍മാന്‍ കെ ടി കുഞ്ഞുമോന്‍ നിര്‍മ്മിക്കുന്ന ബ്രമാണ്ഡ ചിത്രമായ ജെന്റില്‍മാന്‍ 2വിന്റെ ഛായാഗ്രാഹകന്‍ ഇന്ത്യന്‍ സിനിമയിലെ പ്രഗത്ഭരിലൊരാളായ അജയന്‍ വിന്‍സെന്റ്.

city exchange

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലെയും ബ്രമാണ്ഡ സിനിമകള്‍ക്ക് ക്യാമറാമാനായി പ്രവര്‍ത്തിച്ച അനുഭവ സമ്പത്തിന്റെ ഉടമയായ അജയന്‍ വിന്‍സെന്റിന്റെ അന്നമയ്യ, രുദ്രമാദേവി, ഡാം 999 എന്നീ സിനിമകളുടെ സിനിമാട്ടോഗ്രാഫി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കുഞ്ഞുമോന്‍ തന്നെ നിര്‍മ്മിച്ച രക്ഷകന്‍ എന്ന സിനിമയുടെ ക്യാമറാമാനും ഇദ്ദേഹമായിരുന്നു. അതി നവീന സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും അജയന്‍ ജെന്റില്‍മാന്‍ 2വിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുക.

ജെന്റില്‍മാന്‍ 2വന്റെ സംവിധായകന്‍ ആരായിരിക്കും എന്ന അഭ്യൂഹങ്ങള്‍ക്ക് അറുതി വരുത്തി നാനിയെ നായകനാക്കി ആഹാ കല്യാണം എന്ന ഹിറ്റ് ചിത്രം അണിയിച്ചൊരുക്കിയ എ ഗോകുല്‍ കൃഷ്ണയാണ് സംവിധായകനെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സംഗീത സംവിധായകനായി മരഗതമണി (കീരവാണി), നായികമാരായി മലയാളികളായ നയന്‍താരാ ചക്രവര്‍ത്തി, പ്രിയാ ലാല്‍ എന്നിവരുടെ പേരുകളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒപ്പം അണിയറ സാങ്കേതിക വിദഗ്ധരും ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രഗല്‍ഭരായിരിക്കും എന്നും കുഞ്ഞുമോന്‍ പറഞ്ഞിരുന്നു.

- Advertisement -
Ad image

ചിത്രത്തിലെ നായകന്‍, മറ്റ് അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ ആരൊക്കെയായിരിക്കും എന്ന ആകാംക്ഷയിലാണ് സിനിമാ പ്രേമികളും സിനിമാ രംഗത്തുള്ളവരും. അതിനെ കുറിച്ചുള്ള അറിയിപ്പുകള്‍ ഉടന്‍ ഉണ്ടാവുമെന്നും ജെന്റില്‍മാന്‍ 2വിന്റെ ഷൂട്ടിങ്ങ് ആഗസ്റ്റ് അവസാന വാരം ആരംഭിക്കുമെന്നും കെ ടി കുഞ്ഞുമോന്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!