വികസനത്തിനും പ്രവാസികള്‍ക്കും ഭരണ- പ്രതിപക്ഷങ്ങള്‍ ഒന്നിച്ചു നില്‍ക്കണം: എം എ യൂസുഫലി

Web Desk
1 Min Read

തിരുവനന്തപുരം: വികസത്തിനും പ്രവാസികളുടെ കാര്യങ്ങളിലും ഭരണ- പ്രതിപക്ഷങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി ആവശ്യപ്പെട്ടു. ലോക കേരള സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

നേരത്തെ ഈ കാര്യങ്ങളിലെല്ലാം ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷവും ഒന്നിച്ചു നിന്നിരുന്നെങ്കിലും ഇപ്പോള്‍ അത്തരത്തിലുള്ള ഐക്യം കാണാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭ ധൂര്‍ത്താണെന്ന അഭിപ്രായം പ്രതിപക്ഷം പറയുന്നുണ്ടെങ്കിലും ഭക്ഷണം കഴിക്കുന്നതാണോ ധൂര്‍ത്തെന്ന് അദ്ദേഹം ചോദിച്ചു. സ്വന്തമായി ടിക്കറ്റെടുത്തു വരുന്നവരെ താമസിപ്പിക്കുന്നതാണോ ധൂര്‍ത്തെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ഭക്ഷണം കഴിക്കുന്നതിനെ ധൂര്‍ത്തെന്ന് വിശേഷിപ്പിച്ചത് തനിക്ക് വിഷമമുണ്ടാക്കിയെന്നും ്അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ഭരിക്കുന്നവര്‍ പ്രതിപക്ഷത്തിരിക്കുകയാണെങ്കില്‍ ഇതുപോലെ ബഹിഷ്‌ക്കരിക്കരുതെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. പ്രവാസികള്‍ക്കുള്ള ആദരവാണ് ലോക കേരള സഭ. വ്യത്യസ്ത രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരുടെ കൂട്ടമാണ് പ്രവാസികള്‍ അതുകൊണ്ടുതന്നെ അവര്‍ക്കുവേണ്ടി എല്ലാവരും ഒന്നിക്കുകയാണ് വേണ്ടത്.

- Advertisement -
Ad image

ഗള്‍ഫ്, യു എസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ ലോക കേരളസഭ നടത്തണമെന്നും എം എ യൂസുഫലി ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!