

ദോഹ: സുഹൈല്‍ സീസണിലെ മൂന്നാമത്തെതും ശരത്കാലത്തിന്റെ രണ്ടാമത്തെതും സഫ്രി നക്ഷത്രങ്ങളില്‍ മൂന്നാമത്തേതുമായ അല്‍-സബ്ര നക്ഷത്രം 20ന് ദൃശ്യമാകുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നക്ഷത്രം 13 ദിവസം നീണ്ടുനില്‍ക്കും.

ഈ കാലയളവില്‍, ശരത്കാല വിഷുദിനത്തില്‍ പകലിന്റെയും രാത്രിയുടെയും സമയം തുല്യമാകും. ഈ സന്തുലിതാവസ്ഥയ്ക്ക് പിന്നാലെ രാത്രിയുടെ ദൈര്‍ഘ്യം ക്രമേണ വര്‍ധിക്കാന്‍ തുടങ്ങും.
