

ദോഹ: കെട്ടിട നിര്‍മാണ വസ്തുക്കളുമായെത്തിയ കാര്‍ഗോയില്‍ ഒളിപ്പിച്ച് കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച പുകയില ഉത്പന്നങ്ങള്‍ ഹമദ് തുറമുഖ കസ്റ്റംസ് പിടികൂടി. ഖത്തറില്‍ നിരോധിത്ത 810 കിലോഗ്രാം പുകയില ഉത്പന്നങ്ങളാണ് കസ്റ്റംസ് പിടികൂടിയത്.

കട്ടിംഗ് ടൈലുകള്‍ക്കകത്ത് വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് നിരോധിത ഉത്പന്നങ്ങള്‍ കണ്ടെത്തിയതെന്ന് കസ്റ്റംസ് അധികൃതര്‍ ട്വീറ്റ് ചെയ്തു. ഖത്തറില്‍ നിരോധിച്ചതോ നിയമവിധേയമല്ലാത്തതോ ആയ വസ്തുക്കള്‍ കടത്തുന്നതിനെതിരെ അധികൃതര്‍ തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ നല്കി.

യാത്രക്കാരുടെ സ്വഭാവ- പെരുമാറ്റ രീതികള്‍ വിലയിരുത്തിയും ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയും കള്ളക്കടത്ത് തടയാനുള്ള വൈദഗ്ദ്യം നേടിയവരാണ് ഖത്തര്‍ കസ്റ്റംസില്‍ പ്രവര്‍ത്തിക്കുന്നതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.

