

കോഴിക്കോട്: പ്രവാചക നിന്ദ ഉള്‍പ്പെടെയുള്ള നീക്കത്തിലൂടെ വംശീയ ഉന്മൂലനത്തിന്നുള്ള വെറുപ്പ് ഉത്പാദിപ്പിച്ച് സംഘ് പരിവാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് വിശ്വസ സംസ്്കാരങ്ങളുടെ സംഗമ ഭൂമിയായ ഇന്ത്യയുടെ അന്തസ്സും പാരമ്പര്യവുമാണെന്നും അത് തകര്‍ക്കാന്‍ ആരേയും സമ്മതിക്കരുതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. പ്രവാചക നിന്ദയോട് നാവടക്കില്ല, ഉന്മൂലന രാഷ്ട്രീയത്തിനെതിരെ പ്രതിഷേധ ചത്വരം എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പ്രവാചക നിന്ദക്കെതിരെ രാജ്യത്ത് പ്രതിഷേധം ആളിപ്പടരുകയാണ്. പ്രവാചക അവഹേളനം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ മാനം കെടുത്തിയിട്ടുണ്ട്. ഈ പ്രശ്‌നത്തില്‍ പ്രതിഷേധിക്കുന്നവരെ പ്രതിയാക്കി അരിക് വത്കരിച്ച ശേഷം അവരുടെ വീടും സ്വത്തും തകര്‍ക്കുകയുമാണ് രാജ്യം ഭരിക്കുന്നവര്‍ ചെയ്യുന്നത്. ഇത്തരം ക്രൂരതയോട് മൗനം പാലിക്കുന്നത് ജനാധിപത്യ ബോധമുള്ളവര്‍ ചരിത്രത്തോട് ചെയ്യുന്ന അപരാധമാണ്. സംഘ് പരിവാര നീക്കത്തിന്നെതിരെ ശബ്ദിക്കാന്‍ മുഴുവന്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ക്കും ബാധ്യതയുണ്ട്. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ പുതിയ നിയമം ചുട്ടെടുക്കുന്ന തിരക്കിലാണ് ഫാസിസ്റ്റുകള്‍.

രാജ്യദ്രോഹി എന്ന ചാപ്പകുത്തല്‍ വ്യാപകമാണ്. അങ്ങനെ വിളിക്കാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശമാണുള്ളതെന്ന സുപ്രിം കോടതിയുടെ അടുത്തിടെയുള്ള ചോദ്യം നാം ഓര്‍ക്കേണ്ടതുണ്ട്. എന്നിട്ടും നമ്മുടെ ചില ബുദ്ധിജീവികള്‍ മൗനം വെടിയുന്നില്ല. കടലുണ്ടി പുഴയിലെ പറവകളെപ്പോലെ അവര്‍ സീസണല്‍ പ്രതികരണക്കാര്‍ മാത്രമായി മാറുന്നതും അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് ചത്വരം ഉദ്ഘാടനം ചെയ്തു. മോദി കാലത്ത് ഇന്ത്യയുടെ ചിഹ്നം ബുള്‍ഡോസറായി മാറിയിട്ടുണ്ടെന്നും 20 വര്‍ഷം നികുതി കൊടുത്ത് ജീവിച്ച വീട് അനധികൃതമാവുന്നതെങ്ങിനെ എന്നും അദ്ദേഹം ചോദിച്ചു. ഫലസ്തീനില്‍ സയണിസ്റ്റുകളും ഇതേ വാദമാണ് ഉന്നയിക്കുന്നത്. രാജ്യത്തിന്ന് കഴിഞ്ഞ വര്‍ഷം 14 ലക്ഷം കോടി രൂപ വിദേശ നാണ്യം നേടി തന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയുടെ ശത്രുക്കളാകാനാണ് പ്രവാചക നിന്ദ കാരണമായത്. അവരെ പരസ്പര സ്‌നേഹത്തില്‍ നിന്ന് അകറ്റിയതാണ് യഥാര്‍ഥ രാജ്യ ദ്രോഹമെന്നും തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ എം ഐ അബ്ദുല്‍ അസീസ് പറഞ്ഞു.
കവി പി കെ ഗോപി, പത്രപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി, ഒ അബ്ദുറഹ്മാന്‍, പി അംബിക, രാജീവ് ശങ്കരന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, അഡ്വ. വി കെ ഫൈസല്‍ ബാബു, ശരീഫ് മേലേതില്‍ തുടങ്ങി നിരവധി പേര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ഉപാധ്യക്ഷന്‍ പി മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് പൂക്കോട്ടൂര്‍ സ്വാഗതവും ഫൈസല്‍ പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.
ആഗോളവാര്‍ത്ത വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

