

തിരുവനന്തപുരം: തമിഴ്‌നാട് പ്രവാസികാര്യ മന്ത്രിക്ക് തിരുവനന്തപുരത്ത് എന്‍ ആര്‍ ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ് അഹമ്മദിന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.


എന്‍ ആര്‍ ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ് അഹമ്മദ് തമിഴ്‌നാട് പ്രവാസികാര്യ മന്ത്രി കെ എസ് മസ്താന് ഉപഹാരം നല്‍കി ആദരിച്ചു. മുന്‍ മന്ത്രി കടകംപള്ളി സുരേദ്രന്‍ എം എല്‍ എ, മുന്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി ജെ കൂര്യന്‍, നാസര്‍ കറുകപ്പാടം ഖത്തര്‍, തമിഴ്‌നാട് നോര്‍ക്കാ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍ സോമസുന്ദരം ഐ എ എസ്, കെ വി ബഷീര്‍, ബി ജെ പി സംസ്ഥാന സെക്രട്ടറി കരമന ജയന്‍ എന്നിവര്‍ പങ്കെടുത്തു.

തമിഴ്‌നാട് പ്രവാസി കാര്യ വകുപ്പ് മന്ത്രി കെ എസ് മസ്താന് കേരള സര്‍ക്കാരിന്റെ ഉപഹാരം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ നല്‍കി.

