ദീര്‍ഘ കാലത്തെ കാത്തിരുപ്പിനൊടുവില്‍ പാറപ്പുറം വല്ലം കടവ് പാലം യാഥാര്‍ഥ്യമാകുന്നു

Web Desk
1 Min Read

കാലടി: പെരുമ്പാവൂര്‍ ആലുവ മണ്ഡലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പാറപ്പുറം വല്ലം കടവില്‍ നിര്‍മ്മാണം പൂര്‍ത്തിയായ പാലത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 24ന് രാവിലെ 10 മണിക്ക് പൊതുമരാമത്തു വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കുമെന്ന് എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ അറിയിച്ചു.

city exchange

പാറപ്പുറം വല്ലം കടവ് പാലം തുറക്കുന്നതോടെ പെരുമ്പാവൂര്‍, മുവാറ്റുപുഴ ഭാഗങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്കും ആലുവ വഴി എറണാകുളത്തിനും പോകുന്നവര്‍ക്കും ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരുവാനും സമയവും ഇന്ധനവും ലാഭിക്കുവാനും സാധിക്കും.

അതുപോലെ കാഞ്ഞൂര്‍, ശ്രീമൂലനഗരം നിവാസികള്‍ക്കും ദേശീയ പാതയില്‍ നിന്നും ദേശം വഴി വരുന്ന യാത്രക്കാര്‍ക്കും വളരെ എളുപ്പത്തില്‍ പെരുമ്പാവൂരിലേക്കും മുവാറ്റുപുഴയിലേക്കും കിഴക്കന്‍ മേഖലയിലേക്കും മറ്റും പോകുവാനും സാധിക്കും. പൊതുജനങ്ങളുടെ ദീര്‍ഘകാലമായുള്ള വലിയ സ്വപ്നമാണ് പാറപ്പുറം വല്ലം കടവ് പാലത്തിന്റെ ഉദ്ഘാടനത്തിലൂടെ യാഥാര്‍ഥ്യമാകുന്നതെന്ന് എം എല്‍ എമാര്‍ അറിയിച്ചു.

2016ല്‍ ആരംഭിച്ച പാറപ്പുറം വല്ലം കടവ് പാലത്തിനായി 23 കോടിയും അപ്രോച്ച് റോഡിനായി മൂന്നു കോടിയുമായി മൊത്തം 26 കോടി രൂപയാണ് നിര്‍മ്മാണ ചിലവ്. 32.162 മീറ്ററുള്ള ഒന്‍പത് സ്പാനുകളിലായി നിര്‍മ്മിച്ച പാലത്തിന്റെ നീളം 289.458 മീറ്ററാണ്.

- Advertisement -
Ad image

വാഹനങ്ങള്‍ക്കായി 7.5 മീറ്ററും ഇരുവശത്തും ഫുട്പാത്തിനായി 1.5 മീറ്ററും ഉള്‍പ്പെടെ 11.23 മീറ്ററാണ് പാലത്തിന്റെ വീതി. 6.5 മീറ്റര്‍ വ്യാസമുള്ള വെല്‍ഫൗണ്ടേഷനു മുകളില്‍ പ്രീസ് ട്രെസ്്ഡ് ആര്‍ സി സ്ലാബുകളാണ് പാലത്തിന്റെ സൂപ്പര്‍ സ്ട്രക്ചര്‍. വല്ലം ഭാഗത്ത് 200 മീറ്ററും പാറപ്പുറം ഭാഗത്ത് 50 മീറ്ററിലുമാണ് അപ്രോച്ച് റോഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!