ബന്ധുവിന്റെ മൃതദേഹത്തെ അനുഗമിക്കുന്നതിനിടെ സ്‌കൂട്ടറില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം

Web Desk
1 Min Read

ആലുവ: അസുഖബാധിതനായി മരണപ്പെട്ട ബന്ധുവിന്റെ മൃതദേഹം സംസ്‌കാരത്തിനായി ശ്മശാനത്തിലേക്ക് കൊണ്ടുപോകുവേ സ്‌കൂട്ടറില്‍ അനുഗമിക്കുകയായിരുന്ന മധ്യവയസ്‌കന്‍ ബസ് ഇടിച്ചു മരിച്ചു.

city exchange

ഏലൂക്കര മണപ്പുറം തെറ്റയില്‍ വീട്ടില്‍ പരേതനായ കണ്ണന്റെ മകന്‍ ശശി (64) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11.20ന് അമ്പാട്ട് കാവിലായിരുന്നു സംഭവം.

ശശിയുടെ ബന്ധുവായ അമ്പാട്ടുകാവ് കുമ്പളാന്‍ പറമ്പില്‍ കുമാരന്റെ മകന്‍ രാജേഷ് (47) അസുഖബാധിതനായി മരണപ്പെട്ടിരുന്നു. രാജേഷിന്റെ സംസ്‌കാര ചടങ്ങിനായി അമ്പാട്ടു കാവിലുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോയ മൃതദേഹത്തെ സ്‌കൂട്ടറില്‍ അനുഗമിക്കുകയായിരുന്നു ശശി. സ്‌കൂട്ടറില്‍ ബസ് ഇടിക്കുകയായിരുന്നു. ഉടനെ ആലുവ നജാത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും
ശശി തല്‍ക്ഷണം മരണപ്പെട്ടതായി ആശുപത്രി അറിയിച്ചു.

സ്‌കൂട്ടറിന് പുറകില്‍ യാത്ര ചെയ്തിരുന്ന എരുമത്തല കുമ്പളാന്‍ വീട്ടില്‍ വിനീഷ് (47) നിസ്സാര പരിക്കുകളോട് അത്ഭുതകരമായി രക്ഷപ്പെട്ടു.

- Advertisement -
Ad image

ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ പുറകില്‍ നിന്ന് എത്തിയ ടൂറിസ്റ്റ് ബസ് ഇടിക്കുകയും തെറിച്ചുവീണ ഇരുവരും ബസ്സിന് അടിയില്‍ കുടുങ്ങുകയുമായിരുന്നു. ആലുവ പോലീസ് എത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോട്ടത്തിനായി ആലുവ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യ: സരസ്വതി. മക്കള്‍: അജിത്ത്, അഞ്ജു.

Share This Article
Leave a Comment
error: Content is protected !!