
ദോഹ: അല്‍ വക്‌റ തീരത്തിന് സമീപമുള്ള കടലില്‍ അഞ്ച് കടലാമകളെ ചത്തനിലയില്‍ കണ്ടെത്തിയതായി ഖത്തര്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.

സമുദ്ര സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പതിവായി നടത്തുന്ന സമുദ്ര നിരീക്ഷണ, പട്രോളിങ് പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് കടലാമകളുടെ ജഡങ്ങള്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അല്‍ വക്‌റ മറൈന്‍ യൂണിറ്റ് നടപടികള്‍ ആരംഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിന്റെ സമുദ്ര പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനും സമുദ്രജീവികളെ പരിരക്ഷിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ മന്ത്രാലയം കൂടുതല്‍ ശക്തമാക്കിവരികയാണെന്നും അറിയിച്ചു.

