ഏഴ് കിലോഗ്രാം അണ്ഡാശയ മുഴ നീക്കം ചെയ്തു

Web Desk
1 Min Read

കൊച്ചി: സ്വന്തം ശരീരത്തിനുള്ളില്‍ ഏഴ് കിലോ ഭാരമുള്ള മുഴയുണ്ടെന്ന് അറിയാതെ 60കാരി സജീറാ ബീവി. അണ്ഡാശയത്തിലാണ് ഇത്രയും വലിയ മുഴ കണ്ടെത്തിയത്. ഒരുദിവസം നീണ്ടുനിന്ന കടുത്ത വയറുവേദനും ഛര്‍ദിയും കാരണം സജീറാ ബീവി കൊച്ചി വിപിഎസ് ലേക്ഷോര്‍ അത്യാഹിത വിഭാഗത്തില്‍ എത്തുകയായിരുന്നു.

city exchange

വയറുവേദനയ്ക്കുള്ള മരുന്നുകള്‍ നല്‍കിയെങ്കിലും ശമനമുണ്ടായില്ല. ഗൈനക്കോളജി ആന്‍ഡ് ഒബ്സ്റ്റട്രിക്‌സ് വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. സ്മിതാ ജോയ് നടത്തിയ പരിശോധനയിലാണ് മുഴ കണ്ടെത്തിയത്. സിടി സ്‌കാനിങ്ങിന് ശേഷം അടിയന്തിര ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെയാണ് സജീറാ ബീവിയുടെ വയറിലെ മുഴ നീക്കം ചെയ്തത്.

ഫ്രോസണ്‍ ബയോപ്‌സിയില്‍ ബോര്‍ഡര്‍ലൈന്‍ ട്യൂമര്‍ കാണിച്ചത് കൊണ്ടും പ്രായം പരിഗണിച്ചും ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കം ചെയ്തു. ണ്ഡാശയത്തില്‍ ഇത്രയും വലിപ്പമുള്ള മുഴ കണ്ടെത്തുന്നത് തന്റെ കരിയറിലെ ആദ്യ അനുഭവമാണെന്ന് ഗൈനക്കോളജി ആന്‍ഡ് ഒബ്സ്റ്റട്രിക്‌സ് വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. സ്മിതാ ജോയ് പറഞ്ഞു. നടുവേദനയോ മറ്റ് അസ്വസ്ഥതകളോ രോഗിയെ അലട്ടിയിരുന്നില്ലയെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ഡോക്ടര്‍ അറിയിച്ചു.

പത്തനംതിട്ട അടൂര്‍ സ്വദേശിനിയും മകനൊപ്പം കൊച്ചിയില്‍ താമസിക്കുന്നതുമായ സജീറയ്ക്ക് കഠിന ജോലികളില്‍നിന്നും മൂന്നു മാസ വിശ്രമം ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ അര്‍ഥത്തിലും പൂര്‍ണ ആരോഗ്യവതിയാണ് സജീറയിപ്പോള്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!