അസിം കോട്ടൂരിന് ഗിരീഷ് പുത്തഞ്ചേരി പുരസ്‌ക്കാരം

Web Desk
0 Min Read

തിരുവനന്തപുരം: സ്‌നേഹസ്പര്‍ശം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ഗിരീഷ് പുത്തഞ്ചേരി പുരസ്്്കാരത്തിന് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ അസിം കോട്ടൂര്‍ അര്‍ഹനായി.
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര താരം പ്രേം കുമാര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

city exchange

വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ച 18 പ്രതിഭകള്‍ക്ക് മലയാള സാഹിത്യ കായിക രംഗത്തെ 18 മഹാന്മാരുടെ സ്മരണാര്‍ഥമാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. എഴുത്തുകാരി സജിതാ രത്‌നാകരന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്‌നേഹസ്പര്‍ശം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പാച്ചല്ലൂര്‍ സുരേഷ് മാധവ് മുഖ്യപ്രഭാഷണം നടത്തി. സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആശംസകളര്‍പ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!