

കോഴിക്കോട്: തെരുവില്‍ കഴിയുന്നവര്‍, നിരാലംബര്‍, അഗതി മന്ദിരങ്ങളില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് ഒരു നേരത്തെ പൊതിച്ചോര്‍ നല്‍കുന്ന എ എം അന്നദാനം മഹാദാനം ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. കാപ്പാട് കനിവ് സ്‌നേഹ തീരത്തെ അഗതികള്‍ക്ക് ഭക്ഷണം നല്‍കിയാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്.

സംഘടനയുടെ ഉദ്ഘാടനം തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. കണ്ണൂര്‍ ജില്ലാ ജഡ്ജ് ആര്‍ എല്‍ ബൈജു മുഖ്യാതിഥിയായി. പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. സംവിധായകന്‍ നൗഷാദ് ഇബ്രാഹിം,
ട്രഷററര്‍ പി മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി അശ്വതി അച്ചു സ്വാഗതവും ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് വളയനാട് നന്ദിയും പറഞ്ഞു. അഗതികളും അതിഥികളും ചേര്‍ന്ന് കലാപരിപാടികള്‍ അവതരിപ്പിച്ചു.

ആറു വര്‍ഷമായി പുതിയാപ്പയിലെ സാമൂഹ്യ പ്രവര്‍ത്തക അശ്വതി അച്ചു കുടുംബവും ഒന്നിച്ച് തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്ക് പൊതിച്ചോര്‍ നല്‍കുന്നു. പദ്ധതിയ്ക്ക് നഗരത്തിലെ യുവജനതയുടെയും പോലീസ്- സര്‍ക്കാര്‍ ജീവനക്കാരുടെയും വലിയ പിന്തുണ ലഭിച്ചു. അശ്വതി അച്ചു എന്ന പേരില്‍ ഫേസ്ബുക്ക് വഴിയായിരുന്നു പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. തുടര്‍ന്ന് സുമനസുകളുടെ സഹായത്തോടെ വാട്‌സ് ഗ്രൂപ് ഉണ്ടാക്കിയാണ്
എ എം അന്നദാനം മഹാദാനം എന്ന ചാരിറ്റി സംഘടനയ്ക്ക് രൂപം നല്‍കിയത്.
കാപ്പാട് കനിവില്‍ ശ്രീധരന്‍ മാസ്റ്റര്‍- കാര്‍ത്യായനി ടീച്ചര്‍ മെമ്മോറിയല്‍ സര്‍വ്വീസ് സെന്റര്‍ ഉച്ച ഭക്ഷണം ഒരുക്കി. ഒരു നേരത്തെ ഭക്ഷണം ആര്‍ക്കെങ്കിലും കൊടുക്കാന്‍ സന്മനസ്സുള്ളവര്‍ക്ക് സമീപിക്കാമെന്ന് അശ്വതി അച്ചു പറഞ്ഞു. ഫോണ്‍: 97462 73826.

