ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ചാര്‍ജ്; ഓവര്‍സീസ് എന്‍ സി പി നിവേദനം നല്‍കി

Web Desk
1 Min Read

കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളിലേ ഉയര്‍ന്ന നിരക്ക് കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് എന്‍ സി പി നിവേദനം നല്കി. കേന്ദ്ര വ്യോമയാന വകുപ്പുമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിദേശകാര്യ വകുപ്പു മന്ത്രി ഡോ. ജയശങ്കര്‍ എന്നിവര്‍ക്കാണ് എന്‍ സി പി ഓവര്‍സീസ് സെല്‍ ദേശീയ അധ്യക്ഷന്‍ ബാബു ഫ്രാന്‍സിസ് നിവേദനം നല്കിയത്.

city exchange

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് വിദേശ രാജ്യങ്ങളിലേക്ക് മടങ്ങുന്നവരുടെ വിമാനയാത്രാ നിരക്കിലുള്ള വര്‍ധന നിയന്ത്രിക്കാനാവശ്യമായ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാകണമെന്നും കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇന്ത്യയും വിദേശ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ യാത്ര നിയന്ത്രണങ്ങള്‍ മൂലം റസിഡന്റ് വിസ കാലാവധി അവസാനിച്ചും മാസങ്ങളായി മറ്റു വരുമാനമില്ലാതെയും കഴിയുന്ന പ്രവാസികള്‍ക്ക് താങ്ങാന്‍ സാധിക്കാത്ത നിരക്കുകളാണ് ഒമാന്‍, സൗദി, ബഹ്‌റൈന്‍, യു എ ഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് ഈടാക്കുന്നതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


സര്‍ക്കാര്‍ ഇടപെടല്‍ വേഗത്തില്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഒ എന്‍ സി പി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!