NEWS
കോമ്പാറ ജംഗ്ഷന്‍ വികസനം ചര്‍ച്ച ചെയ്തു
ആലുവ: എടത്തല പഞ്ചായത്തിലെ കോമ്പാറ ജംഗ്ഷന്‍ വികസനത്തിന് ബജറ്റില്‍ നീക്കിവെച്ച അഞ്ച് കോടി രൂപയുമായി ബന്ധപ്പെട്ട് പുതിയ അലൈന്‍മെന്റ് ചര്‍ച്ച ചെയ്യാന്‍ അന്‍വര്‍ സാദത്ത് എം എല്‍ എ യോഗം വിളിച്ചു. നിര്‍ദിഷ്ട അലൈന്‍മെന്റിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളോട് വിശദീകരിക്കുകയും അത് യോഗം ചര്‍ച്ച ചെയ്യുകയും ചെയ്തു.

പുതിയ അലൈന്‍മെന്റിനെകുറിച്ചുള്ള വിശദീകരണത്തില്‍ കൊച്ചിന്‍ ബാങ്ക് ജംഗ്ഷനില്‍ നിന്ന് വരുമ്പോള്‍ അടിവാരം മുതല്‍ കോമ്പാറയിലുള്ള പമ്പ് കഴിഞ്ഞുള്ള വളവ് വരെയുള്ള 350 മീറ്റര്‍ നിലവിലെ റോഡ് 19.8 മീറ്റര്‍ വീതിയിലും കോമ്പാറ ജംഗ്ഷനില്‍ നിന്നും കുന്നത്തേരിയിലേക്കുള്ള റോഡ് 150 മീറ്റര്‍ വരെയുള്ള ഭാഗം 15.8 മീറ്റര്‍ വീതിയിലും കോമ്പാറ ജംഗ്ഷനില്‍ നിന്നും അല്‍ അമീന്‍ കോളേജിലേക്കുള്ള റോഡ് 150 മീറ്റര്‍ വരെയുള്ള ഭാഗം 15.8 മീറ്റര്‍ വീതിയിലും നിര്‍മിക്കാനാണ് നിര്‍ദിഷ്ട അലൈന്‍മെന്റില്‍ പറഞ്ഞിരിക്കുന്നത്. കോമ്പാറ ജംഗ്ഷന്റെ മൊത്തം വികസനത്തിനായി പുറമ്പോക്ക് ഉള്‍പ്പെടെ ഏകദേശം 190 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നതായി അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.
തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളുടേയും പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരുടേയും സംയുക്ത യോഗം അന്‍വര്‍ സാദത്ത് എം എല്‍ എയുടെ അധ്യക്ഷതയില്‍ ആലുവ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്നു. യോഗത്തില്‍ അലൈന്‍മെന്റ് പ്രാഥമികമായി അംഗീകരിക്കുവാനും യോഗത്തില്‍ വന്ന അഭിപ്രായങ്ങള്‍ പരിശോധിച്ച് പ്രായോഗികമാണെങ്കില്‍ അതുകൂടി ചേര്‍ത്ത് അന്തിമമായി അലൈന്‍മെന്റ് അംഗീകരിച്ച് പ്രവര്‍ത്തിയുമായി മുന്നോട്ടു പോകുവാനും തീരുമാനിച്ചു.
എടത്തല പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീര്‍ മീന്ത്രക്കല്‍, വാര്‍ഡ് അംഗം ഷിബു പള്ളിക്കുടി, കോണ്‍ഗ്രസ് പ്രതിനിധി എ എ മായിന്‍, സി പി ഐയുടെ എന്‍ കെ കുമാരന്‍, മുസ്‌ലിം ലീഗിന്റെ അഷ്റഫ് വി കെ, എന്‍ ഡി പിയുടെ അനൂപ് പി എം, ബി ജെ പിയുടെ ബാബു, പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് ബഷീര്‍, പി ഡബ്ല്യൂ ഡി ഡിസൈന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പീയൂസ് വര്‍ഗ്ഗീസ്, റോഡ്‌സ് വിഭാഗം എ ഇ ട്രീസ സെബാസ്റ്റ്യന്‍, ഡിസൈന്‍ വിഭാഗം എ ഇ അഖില്‍ തോമസ്, പി ഡബ്ല്യൂ ഡി റോഡ്‌സ് ഓവര്‍സീനിയര്‍ സീജ ലോനപ്പന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/
ടെലഗ്രാം:
https://t.me/joinchat/
ട്വിറ്റര്‍:
https://twitter.com/
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/
യൂട്യൂബ്:
https://www.youtube.com/
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7



