NEWS
ബയോ വേസ്റ്റ് ബിന്‍ രണ്ടാംഘട്ട വിതരണം

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്താക്കുന്നതിനായി നടപ്പാക്കിയ ബയോ വേസ്റ്റ് ബിന്‍ (ജീ ബിന്‍) ആറാം വാര്‍ഡില്‍ രണ്ടാംഘട്ട വിതരണം നടത്തി. ചൂര്‍ണ്ണിക്കര പഞ്ചായത്ത് ലൈബ്രറി ഹാളില്‍ നടന്ന വിതരണം ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് കെ.എസ് ഉദ്ഘാടനം ചെയ്തു. അഞ്ചാം വാര്‍ഡ് അംഗം ലൈല അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.

ഉപയോഗിക്കുന്നതിനെപ്പറ്റി ജീ ബിന്‍ കോ ഓഡിനേറ്റര്‍ ശരത് എസ് പിള്ള ക്ലാസ് എടുത്തു. മാലിന്യങ്ങള്‍ കവറുകളിലാക്കി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും റോഡുകളിലും വലിച്ചെറിയുന്നതിനു പരിഹാരമായും മാലിന്യ മുക്ത പഞ്ചായത്താക്കി ചൂര്‍ണ്ണിക്കരയെ മാറ്റുന്നതിനുമായി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി കഴിഞ്ഞ വര്‍ഷം ആവിഷ്‌കരിച്ച പദ്ധതിയാണ് വീടുകളില്‍ ബയോ വേസ്റ്റ് ബിന്‍ വിതരണം ചെയ്യുക എന്നത്. കഴിഞ്ഞ വര്‍ഷം 450 വീടുകളില്‍ വിതരണം ചെയ്തിരുന്നു. പദ്ധതി വിജയമാണ് കണ്ടതോടെയാണ് ഈ വര്‍ഷം പതിനെട്ടു വാര്‍ഡുകളിലായി 1800 കുടുംബങ്ങളില്‍ വിതരണം ചെയ്യുന്നത്. പഞ്ചായത്ത്തല വിതരണ ഉദ്ഘാടനം പ്രസിഡന്റ് രാജി സന്തോഷ് കഴിഞ്ഞ ആഴ്ച്ച കൊടികുത്തുമലയില്‍ നിര്‍വഹിച്ചിരുന്നു.
ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/
ടെലഗ്രാം:
https://t.me/joinchat/
ട്വിറ്റര്‍:
https://twitter.com/
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/
യൂട്യൂബ്:
https://www.youtube.com/
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7



