സുരേശനും സുമലതയും മെയ് പതിനാറിന് എത്തുന്നു

Web Desk
1 Min Read

കൊച്ചി: രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ മെയ് 16ന് തിയേറ്ററുകളിലെത്തും.
നായകസങ്കല്‍പ്പങ്ങളെ മാറ്റിമറിച്ചു കൊണ്ടാണ് ഈ ചിത്രത്തിലെ നായകനേയും നായികയേയും അവതരിപ്പിക്കുന്നത്.

city exchange

അവതരണത്തിലും കഥയിലും കാസ്റ്റിംഗിലുമൊക്കെയായി നിരവധി കൗതുകങ്ങള്‍ ഒളിപ്പിച്ചുകൊണ്ടാണ് സംവിധായകനായ രതീഷ് ബാലുഷ്ണപ്പൊതുവാള്‍ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.

ഇതിലെ സുരേശനും സ്വമലതയും പ്രേക്ഷകര്‍ ഇതിനു മുമ്പുതന്നെ നെഞ്ചിലേറ്റിയതാണ്.
രാജേഷ് മാധവനും ചിത്രാ നായരുമാണ് സുരേശനെയും സുമലതയേയും അവതരിപ്പിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍ തന്റെ പ്രശസ്തമായ കൊഴുമ്മല്‍ രാജീവനെ വീണ്ടും ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു.

- Advertisement -
Ad image

സുധീഷ്, ശരത് രവി, പി പി കുഞ്ഞികൃഷ്ണന്‍ മാഷ്, ബാബു അന്നൂര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവര്‍ക്കൊപ്പം പരിശീലനം നല്‍കി തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ പ്രധാന വേഷമണിയുന്നു.

ഗാനങ്ങള്‍- വൈശാഖ് സുഗുണന്‍, സംഗീതം- ഡോണ്‍ വിന്‍സന്റ്, ഛായാഗ്രഹണം- സബിന്‍ ഊരാളു കണ്ടി, എഡിറ്റിംഗ്- ആകാശ്, തോമസ്, പി ആര്‍ ഒ- വാഴൂര്‍ ജോസ്.

സില്‍വര്‍ ബെസ്റ്റുഡിയോസ് സില്‍വര്‍ ബ്രോമൈഡ് പിക്‌ച്ചേര്‍സ് എന്നീ ബാനറുകളില്‍ ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം മെയ് പതിനാറിന് ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!