പകര്‍ന്നാട്ട കലയുടെ ചക്രവര്‍ത്തിയുടെ വരവിന്റെ കാത്തിരിപ്പ് ഒക്ടോബര്‍ ഏഴിന് അവസാനിക്കും

Web Desk
1 Min Read

കൊച്ചി: പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബര്‍ ഏഴാം തിയ്യതി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ യു എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്.

city exchange

അമ്പരപ്പിന്റെയും ഭയത്തിന്റെയും ഭാവങ്ങള്‍ നിറച്ച് പുറത്തിറങ്ങിയ പോസ്റ്ററുകളും മേക്കിങ് വിഡിയോയും ട്രെയ്‌ലറും പ്രേക്ഷകരില്‍ റോഷാക്കിനെക്കുറിച്ചുള്ള ആകാംക്ഷ കൂട്ടിയിരുന്നു. റോഷാക്കിലെ ലൂക്ക് ആന്റണിയുടെ ആഗമനോദ്ദേശത്തിന്റെ കാരണമറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വേറെ തലങ്ങളിലേക്ക് ഉയരുന്ന കാഴ്ചയും കാണുവാന്‍ സാധിക്കുന്നുണ്ട്. ഒരു പ്രതികാരത്തിന്റെ കഥയാണ് ചിത്രമെന്ന് ചില അനുമാനങ്ങള്‍ക്കൊപ്പം വൈറ്റ് റൂം ടോര്‍ച്ചറിനെ കുറിച്ചെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുകയാണ്.

തന്റെ ആദ്യചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ വമ്പന്‍ വിജയമാക്കി തീര്‍ത്ത നിസാം ബഷീര്‍ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലര്‍ ചിത്രം റോഷാക്കിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

- Advertisement -
Ad image

പ്രോജെക്ട് ഡിസൈനര്‍: ബാദുഷ, ചിത്രസംയോജനം: കിരണ്‍ ദാസ്, സംഗീതം: മിഥുന്‍ മുകുന്ദന്‍, കലാസംവിധാനം: ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, ചമയം: റോണക്‌സ് സേവ്യര്‍ ആന്റ് എസ് ജോര്‍ജ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!