മോഹന്‍ലാലിന് പകരം ഇര്‍ഷാദ് നായകനാകുന്ന നല്ല സമയം

Web Desk
2 Min Read

കൊച്ചി: തന്റെ ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയത്തില്‍’ മോഹന്‍ലാലിന് വേണ്ടി ഒമര്‍ ലുലു തയ്യാറാക്കിയ കഥാപാത്രത്തിലേക്ക് ഇര്‍ഷാദ് എങ്ങനെ എത്തി എന്ന് തന്റെ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ് ഒമര്‍ ലുലു.

city exchange

തൃശ്ശൂര്‍കാരനായ സ്വാമിയേട്ടന്‍ എന്ന സ്വാമിനാഥനാണ് നല്ല സമയം എന്ന എന്റെ പുതിയ സിനിമയിലെ നായക കഥാപാത്രത്തിന്റെ പേര്. താന്‍ ലാലേട്ടനെ മനസ്സില്‍ കണ്ടാണ്
‘നല്ല സമയം’ എഴുതിയത്. പക്ഷേ ലാലേട്ടന്‍ എന്ന ഫാക്ടര്‍ എത്താനുള്ള ദൂരം ആലോചിച്ച ശേഷം പിന്നെ ആര് എന്ന ചോദ്യമായി മനസ്സില്‍ അതും തൃശ്ശൂരാണ് കഥ നടക്കുന്നത്. തൃശ്ശൂര്‍ ഭാഷയാണ് മെയിന്‍. അങ്ങനെയാണ് ഞാന്‍ എന്റെ നാട്ടുകാരനായ തൃശ്ശൂര്‍കാരനായ നമ്മുടെ ഇര്‍ഷാദ് ഇക്കയിലേക്ക് സ്വാമിയേട്ടന്‍ എന്ന നായക കഥാപാത്രമായി പോകുന്നത്.

കഥ കേട്ട് ഇര്‍ഷാദ് ഇക്കാ പറഞ്ഞു, ‘കഥ കൊള്ളാം നല്ല എന്റര്‍ട്ടേനര്‍ ആണ് നാല് പെണ്‍പിള്ളേരും ഞാനും നൂലുണ്ടയും തമാശയും’ പക്ഷേ ഞാന്‍ ഇങ്ങനെയൊക്കെ പാട്ട് ഒക്കെ പാടി ഡാന്‍സ് ചെയ്താല്‍ ശരിയാവ്വോ ആളുകള്‍ക്കു ഇഷ്ടമാവുമോ? ഞാന്‍ പറഞ്ഞു അത് ഓക്കെയാണ് ഇക്ക, ഇക്ക ചെയ്താല്‍ ഒരു ഫ്രഷ്‌നെസ്സ് ഉണ്ടാവും വിചാരിച്ച പോലെ വര്‍ക്ക് ഔട്ട് ആയി വന്നാല്‍ ഇക്കാടെ കരിയറിന് ഒരു പുതിയ തുടക്കമാവും.
ഇനി അഥവാ വിചാരിച്ച പോലെ വര്‍ക്ക് ഔട്ട് ആയില്ലെങ്കില്‍ മാക്‌സിമം കുറെ ട്രോള്‍ വരും, പരാജയപ്പെടാന്‍ തയ്യാറായിട്ടുള്ളവന്‍ തന്നെ ഇക്കാ ജയിച്ചിട്ടുള്ളൂ റിസ്‌ക് എടുത്തവനെ എവിടെ എങ്കിലും എത്തിയട്ട് ഉള്ളൂ അങ്ങനെ കുറെ മോട്ടിവേഷന്‍ ടോക്‌സും അങ്ങട്ട് വെച്ച് കാച്ചി ഇക്ക ഫ്‌ളാറ്റ്.

- Advertisement -
Ad image

അങ്ങനെ എന്ന വിശ്വസിച്ച് കൂടെ വന്ന ഇര്‍ഷാദ് ഇക്ക ‘നല്ല സമയത്തില്‍’ പൂണ്ട് വിളയാടിയട്ട് ഉണ്ട് എന്നാണ് എന്റെ വിശ്വാസം.
എന്റെയും ഇര്‍ഷാദ് ഇക്കാടെയും എല്ലാവരുടെയും നല്ല സമയം ആവട്ടെ ‘

കലന്തൂര്‍ പ്രൊഡക്ഷന്‍ ബാനറില്‍ കലന്തൂര്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തില്‍ ഇര്‍ഷാദിനെ കൂടാതെ നമ്മളെ ഒരുപാട് ചിരിപ്പിച്ച നൂലുണ്ട വിജീഷും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒമര്‍ ലുലു ഇതിലൂടെ പരിചയപ്പെടുത്തുന്നത് അഞ്ച് പുതുമുഖ നായികമാരെ ആണ്. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ അടക്കം ഉള്ള താരങ്ങളും സപ്പോര്‍ട്ടിങ് വേഷങ്ങളില്‍ എത്തുന്നുണ്ട്.

നവാഗതയായ ചിത്ര ഒമര്‍ ലുലുവിന്റെ കൂടെ ചേര്‍ന്ന് എഴുതിയ ചിത്രത്തില്‍ സിനു സിദ്ദാര്‍ഥ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഒറ്റ രാത്രി നടക്കുന്ന ഒരു ഫണ്‍ ത്രില്ലര്‍ ആയി എത്തുന്ന ചിത്രം നവംബറില്‍ തിയേറ്ററുകളില്‍ എത്തും.

Share This Article
Leave a Comment
error: Content is protected !!