ഐ എഫ് എഫ് കെ കേരള ഫിലിം മാര്‍ക്കറ്റില്‍ ആദ്യ കൊമേഴ്‌സ്യല്‍ ചിത്രമായി താള്‍

Web Desk
1 Min Read

തിരുവനന്തപുരം; മലയാള ചിത്രം താള്‍ ആദ്യമായി ഐ എഫ് എഫ് കെ ഫിലിം മാര്‍ക്കറ്റില്‍ എത്തുന്ന കൊമേഴ്‌സ്യല്‍ ചിത്രമായി മാറി. സിനിമാ പ്രദര്‍ശത്തിനൊപ്പം മാര്‍ക്കറ്റിംഗും സാധ്യമാക്കുന്ന ഐ എഫ് എഫ് കെ ഫിലിം മാര്‍ക്കറ്റില്‍ നടന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തില്‍ താരങ്ങളായ ആന്‍സണ്‍ പോള്‍, ആരാധ്യാ ആന്‍, വിവിയാ ആന്‍, അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

city exchange

മറ്റു ഫിലിം ഫെസ്റ്റിവലുകളില്‍ വന്‍ വിജയമായി മാറിയ ഫിലിം മാര്‍ക്കറ്റ് ആദ്യമായി ഐ എഫ് എഫ് കെയില്‍ എത്തുമ്പോള്‍ ആദ്യമായി എത്തുന്ന കൊമേര്‍സ്യല്‍ ചിത്രം താളിന് ആശംസകള്‍ നേര്‍ന്ന് സോഹന്‍ സീനുലാല്‍, ഷിബു ജി സുശീലന്‍ എന്നിവര്‍ സംസാരിച്ചു. മലയാള സിനിമാ പ്രേമികളുടെ ഒത്തുകൂടലിന്റെ ലോകമായ ഐ എഫ് എഫ് കെയുടെ ഭാഗമായ കേരള ഫിലിം മാര്‍ക്കറ്റില്‍ താള്‍ ആദ്യ കൊമേഴ്‌സ്യല്‍ ചിത്രമായി പ്രദര്‍ശിപ്പിക്കാനും മാര്‍ക്കറ്റ് ചെയ്യാനും സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ പി ആര്‍ ഓ പ്രതീഷ് ശേഖര്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.

ചിത്രത്തിന്റെ സംവിധായകന്‍ രാജസാഗര്‍, തിരക്കഥകൃത്ത് ഡോ. ജി കിഷോര്‍, നിര്‍മ്മാതാവ് മോണിക്ക കമ്പാട്ടി എന്നിവര്‍ നന്ദി രേഖപ്പെടുത്തി.

ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവര്‍ നിര്‍മ്മിച്ച ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. താളിലെ മനോഹരമായ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബിജിബാല്‍ ആണ്. രഞ്ജി പണിക്കര്‍, രോഹിണി, രാഹുല്‍ മാധവ്, മറീനാമൈക്കിള്‍, നോബി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!