മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘മുറ’യുടെ ചിത്രീകരണം പൂര്‍ത്തിയായി

Web Desk
1 Min Read

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തില്‍ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. അന്‍പത്തി ഏഴു ദിവസങ്ങള്‍ തിരുവനന്തപുരം, മധുരൈ, തെങ്കാശി, ബാംഗ്ലൂര്‍ എന്നീ സ്ഥലങ്ങളിലാണ് മുറയുടെ ഷൂട്ടിംഗ് നടന്നത്.

city exchange

കേരളത്തിലെ സിനിമാരംഗത്തെ പ്രമുഖ നിര്‍മ്മാണ- വിതരണ കമ്പനിയായ എച്ച് ആര്‍ പിക്ചേഴ്സിന്റെ നേതൃത്വത്തില്‍ റിയാ ഷിബു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഹ്രിദ്ധു ഹാറൂണ്‍, മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുറയുടെ രചന നിര്‍വഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: റോണി സക്കറിയ, ഛായാഗ്രഹണം: ഫാസില്‍ നാസര്‍, എഡിറ്റിംഗ്: ചമന്‍ ചാക്കോ, സംഗീത സംവിധാനം: ക്രിസ്റ്റി ജോബി കലാസംവിധാനം: ശ്രീനു കല്ലേലില്‍, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: നിസാര്‍ റഹ്‌മത്ത്, ആക്ഷന്‍: പി സി സ്റ്റന്‍ഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്ത് പിരപ്പന്‍കോട്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!