

ആലുവ: ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ആലുവ ടൗൺ കമ്മിറ്റി സമ്മേളനം ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യ സെക്രട്ടറി പി ആർ സുജിത് ഉത്ഘാടനം ചെയ്തു. ജില്ല ചെയർമാൻ പി ആർ സുരേഷ് അധ്യക്ഷത വഹിച്ചു. ഗോകുൽ യു കെ പിള്ള, എ സി വർഗീസ്, കെ സി ജയശങ്കർ, കെ വെങ്കിടകൃഷ്ണൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ എ ജോബി (ചെയർമാൻ), റഫീഖ് കെ ബി (വൈസ് ചെയർമാൻ), സിബി ടി ബി (സെക്രട്ടറി), അക്ഷയ് അരവിന്ദ് (ജൊ. സെക്രട്ടറി), ബിനീഷ് കുമാർ (ട്രെഷറർ), ലീല എം കെ (വനിത കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

