

ആലുവ: കാല്‍നൂറ്റാണ്ട് തുടര്‍ച്ചയായി കേരള നിയമസഭയില്‍ ആലുവയെ പ്രതിനിധീകരിക്കുകയും ആധുനിക ആലുവയുടെ ശില്പിയാകുകയും ചെയ്ത കെ മുഹമ്മദലിയെ ആലുവാ പൗരാവലി അനുസ്മരിച്ചു.

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ആലുവാ പുഴയോരത്തെ കടത്ത് കടവ് സാംസ്‌കാരിക കേന്ദ്രത്തില്‍ ആലുവാ പൗരാവലി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളിലെ പരിഛേദം പങ്കെടുത്തു. നഗരസഭാ ചെയര്‍മാന്‍ എം ഒ. ജോണ്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ, മുന്‍ എം പിമാരായ തമ്പാന്‍ തോമസ്, പി സി ചാക്കോ, കെ പി ധനപാലന്‍, മുന്‍ മന്ത്രി എസ് ശര്‍മ്മ, ഉദയകുമാര്‍, തോപ്പില്‍ അബു, രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍, എ ഷംസുദ്ദീന്‍, അഡ്വ. വി സലീം, സംഘാടക സമിതി കണ്‍വീനര്‍ പി എ മഹ്ബൂബ്, ഹമീദ് ആലുവ, കൗണ്‍സിലര്‍ കെ വി സരള, ജോണ്‍ സി ആന്റണി, ലത്തീഫ് പുഴിത്തറ, നാസര്‍ നെന്മണി എന്നിവര്‍ സംസാരിച്ചു.
