ദുബൈ വിസയുടെ കാലാവധി നീട്ടിയോ എന്ന് പരിശോധിക്കാം

Web Desk
1 Min Read

ദുബൈ: ദുബൈ വിസയുടെ കാലാവധി കഴിഞ്ഞോ എന്നറിയാന്‍ https://amer.gdrfad.gov.ae/visa-inquiry ലിങ്ക് വഴി പരിശോധിക്കാം. ദുബൈയിലെ കാലാവധി കഴിഞ്ഞ താമസ വിസക്കാരുടെ വിസ കാലാവധി നേരത്തെ നീട്ടി നല്‍കുന്നു. ജി.ഡി.ആര്‍.എഫ്.എയുടെ വെബ്‌സൈറ്റ് വഴി ഇപ്പോഴും ഈ പരിശോധന നടത്താം. നിലവില്‍ ദുബൈ വിസക്കാര്‍ക്ക് മാത്രമാണ് കാലാവധി നീട്ടിക്കിട്ടിയിരിക്കുന്നത്. അബൂദബി, ഷാര്‍ജ ഉള്‍പെടെ മറ്റ് എമിറേറ്റുകളിലെ വിസകളുടെ കാലാവധിയും ഇത്തരത്തില്‍ നീട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

city exchange


മെയ് മാസത്തിന് ശേഷം കാലാവധി അവസാനിച്ച വിസകളുടെ എക്‌സ്പയറി ഡേറ്റാണ് നിലവില്‍ നീട്ടിയിരിക്കുന്നത്. ചിലര്‍ക്ക് ഒരു മാസം അധികം ലഭിച്ചപ്പോള്‍ ഭൂരിപക്ഷം പേര്‍ക്കും എക്‌സ്പയറി ഡേറ്റ് കാണിക്കുന്നത് നവംബര്‍ 9, ഡിസംബര്‍ 9 തീയതികളാണ്. ഇതോടെ ദുബൈയിലേക്ക് യാത്ര ചെയ്യാന്‍ ജി.ഡി.ആര്‍.എഫ്.എയുടെ അനുമതി ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ദുബൈയിലെ താമസവിസക്കാര്‍ നാട്ടിലാണെങ്കില്‍ ആറ് മാസത്തിനുള്ളില്‍ ദുബൈയിലെത്തി വിസ പുതുക്കണമെന്നാണ് നിയമം.

എന്നാല്‍ യാത്രാവിലക്ക് മൂലം പലര്‍ക്കും ഇതിന് കഴിഞ്ഞിരുന്നില്ല. ഇതോടെ ഇവരുടെ വിസ കാലാവധി കഴിഞ്ഞിരുന്നു. ഇത്തരക്കാര്‍ക്ക് ദുബൈയിലെത്തി വിസ പുതുക്കാനുള്ള അവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!