Connect with us

Featured

ഖത്തറിലെ കതാറ കള്‍ചറല്‍ വില്ലേജിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു

Published

on


ദോഹ: ഖത്തറിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ കതാറ കള്‍ചറല്‍ വില്ലേജിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. വില്ലേജ് അധികൃതരാണ് മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തുവിട്ടത്.

ഹാക്കര്‍മാര്‍ നിയന്ത്രണത്തിലാക്കിയ ഇന്‍സ്റ്റഗ്രാം പേജ് വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി 11.45നു ശേഷമാണ് അക്കൗണ്ടിന്റെ നിയന്ത്രണം ഹാക്കര്‍മാര്‍ സ്വന്തമാക്കിയത്.


error: Content is protected !!