ദമാം – മംഗളൂരു വിമാനം കരിപ്പൂരില്‍ അടിയന്തര ലാന്റിങ്

Web Desk
1 Min Read

കോഴിക്കോട്:ദമാമില്‍ നിന്ന് മംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കി.

city exchange

സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് എമര്‍ജന്‍സി ലാന്‍ഡിങ് ചെയ്യിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. കോഴിക്കോട് ഇറക്കിയ വിമാനത്തിലെ യാത്രക്കാര്‍ക്ക് ലഘു ഭക്ഷണം മാത്രമാണ് നല്‍കിയതെന്ന് പരാതിയും ഇതിനിടെ ഉയര്‍ന്നു. ഇന്നലെ രാത്രി 11.30 ദമാമില്‍ നിന്ന് പുറപ്പെട്ട ദമാം- മംഗളൂരു വിമാനമാണ് കരിപ്പൂരില്‍ ഇറക്കേണ്ടി വന്നത്. ഇന്ന് രാവിലെ 6.00 നാണ് വിമാനം കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തത്. ഏഴ് മണിക്കൂറായിട്ടും തകരാര്‍ പരിഹരിച്ച് വിമാനം പുറപ്പെട്ടിട്ടില്ല. സാങ്കേതിക തകരാറെന്ന് വിശദീകരണം നല്‍കുന്ന അധികൃതര്‍ ഇത്രയും നേരമായി വിമാനത്തില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്ക് ലഘുഭക്ഷണം മാത്രമാണ് നല്‍കിയതെന്ന പരാതിയും ഉയരുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!