ഡോ. വാഴമുട്ടം ചന്ദ്രബാബുവിന്റെ 30 ദിന റമദാന്‍ സംഗീത ഉപാസന: ലോഗോ പ്രകാശനം ഗവര്‍ണര്‍ നിര്‍വഹിച്ചു

Web Desk
1 Min Read

തിരുവനന്തപുരം: പരിശുദ്ധ റമദാനില്‍ ദിനരാത്രങ്ങളെ ധന്യമാക്കി മതമൈത്രി സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ ഡോ. വാഴമുട്ടം ചന്ദ്രബാബു നടത്തുന്ന 30 ദിവസത്തെ റമദാന്‍ സംഗീത ഉപാസനയുടെ ലോഗോ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകാശനം ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി, സ്വാമി അശ്വതി തിരുനാള്‍, ഫാ. ജോണ്‍ അരീക്കല്‍ എന്നിവര്‍ക്ക് നല്‍കിയായിരുന്നു പ്രകാശനം.

city exchange

മാധ്യമ പ്രവര്‍ത്തകനായ കലാപ്രേമി ബഷീര്‍ ബാബു, പ്രേംനസീര്‍ സുഹൃദ് സമിതി സെക്രട്ടറി തെക്കന്‍സ്റ്റാര്‍ ബാദുഷ എന്നിവര്‍ പങ്കെടുത്തു.

വാഴമുട്ടം ചന്ദ്രബാബു രചിച്ച് ചിട്ടപ്പെടുത്തിയ പത്ത് കൃതികളായിരുന്നു ആദ്യ പത്തു ദിവസങ്ങളില്‍. പൂവച്ചല്‍ ഖാദര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ ജയകുമാര്‍, പ്രഭാവര്‍മ്മ, ജോര്‍ജ് ഓണക്കൂര്‍, ബി കെ ഹരിനാരായണന്‍, വിഴിഞ്ഞം സെയദ് മുസ്ല്യാര്‍, കണിയാപുരം ബദറുദ്ദീന്‍ മൗലവി, സ്വാമി അശ്വതി തിരുനാള്‍, സബീര്‍ തിരുമല, പനച്ചമൂട് ഷാജഹാന്‍, എം പി മനേഷ്, ബി ടി അനില്‍കുമാര്‍, ദീപക് പോള്‍, റഹിം പനവൂര്‍, വിജുശങ്കര്‍, സജീര്‍, അയൂബ് ഖാന്‍, വിഭുകൃഷ്ണന്‍, റഫീഖ് ഇല്ലിക്കല്‍ എന്നിവരുടെ രചനകളാണ് തുടര്‍ന്നുള്ള 20 ദിവസങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷവും മുപ്പത് ദിവസം ചന്ദ്രബാബു റമദാന്‍ കീര്‍ത്തനങ്ങള്‍ പാടിയിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!