

രാമന്തളി: ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര- കേരള സര്‍ക്കാരുകള്‍ക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം രാമന്തളി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ പുന്നക്കടവില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു.

രാമന്തളി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി എം ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഖമറുസ്സമാന്‍ അധ്യക്ഷത വഹിച്ചു. ശാഖ മുസ്‌ലിം ലീഗ് സെക്രട്ടറി നസീര്‍, പയ്യന്നൂര്‍ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്് പി കെ ഷബീര്‍, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി അഫ്‌സല്‍ രാമന്തളി, യു കെ മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. ഫസീല്‍ പി കെ നന്ദി പറഞ്ഞു.
