മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് അനുസ്മരണം 23ന്; സ്പീക്കര്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും

Web Desk
1 Min Read

കോഴിക്കോട്: മലബാറിന്റെ സിംഹം മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് 78-ാം ചരമവാര്‍ഷിക ദിനം വിപുലമായി ആചരിക്കും. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ കമ്മിറ്റിയുടെ കോഴിക്കോട് ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.

city exchange

23ന് വൈകിട്ട് നാലിന് കോഴിക്കോട് അളകാപുരിയില്‍ നടക്കുന്ന പരിപാടി നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി എ പി അനില്‍കുമാര്‍, പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

ആലോചനാ യോഗത്തില്‍ ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി കെ എ അസീസ് സ്വാഗതവും ജോ സെക്രട്ടറി എ വി ഫര്‍ദിസ് നന്ദിയും പറഞ്ഞു.

യോഗത്തില്‍ പി എം അബ്ദുറഹിമാന്‍, എം കെ ബീരാന്‍, ടി സേതുമാധവന്‍, ഡി എം ഉസ്മാന്‍, ടി അബ്ദുല്‍ ശുക്കൂര്‍, പി എം നിഹാദ് എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!