സ്‌കൂളുകള്‍ തുറക്കുന്നു; സര്‍വീസുകള്‍ കൂട്ടാതെ കെ എസ് ആര്‍ ടി സി: പരാതി നല്‍കി ബി ജെ പി

Web Desk
1 Min Read

ആലുവ: കോവിഡാനന്തരം നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതൊടേ അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും യാത്ര സൗകര്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു ബി ജെ പി ആലുവ മുനിസിപ്പല്‍ കമ്മിറ്റി കെ എസ് ആര്‍ ടി സി എ ടി ഒക്കു പരാതി നല്‍കി.

city exchange

കൊറോണ കാലത്തു 80 ബസ്സുകള്‍ 64 സര്‍വീസുകള്‍ ആണ് നടത്തിയിരുന്നത്. ഇപ്പോള്‍ 40 ബസ്സുകള്‍ 40 സര്‍വീസുകള്‍ ആണ് നടത്തുന്നത്. അവധി ദിവസങ്ങളില്‍ അത് 30ല്‍ താഴെയേ ഉണ്ടാവാറുള്ളു. ഇത്തരത്തില്‍ കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നതിനെതിരെ ബി ജെ പി ആലുവ മുനിസിപ്പല്‍ കമ്മിറ്റി എ ടി ഒക്കു പരാതി നല്‍കി.

ബിജെപി മണ്ഡലം പ്രസിഡന്റ് എ സെന്തില്‍ കുമാര്‍, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ആര്‍ സതീഷ് കുമാര്‍, ജനറല്‍ സെക്രട്ടറി ജോയ് വര്‍ഗീസ് കൗണ്‍സിലര്‍മാരായ ശ്രീകാന്ത്, ഇന്ദിരാദേവി വൈസ് പ്രസിഡന്റ് പത്മകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!