ഗര്‍ഭാശയ കാന്‍സര്‍ പ്രതിരോധത്തെക്കുറിച്ചുള്ള അറിവ് എല്ലാവരിലേക്കുമെത്തണം: അസി. കലക്ടര്‍ പാര്‍വതി ഗോപകുമാര്‍

Web Desk
1 Min Read

കൊച്ചി: ഗര്‍ഭാശയ കാന്‍സര്‍ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചുള്ള അവബോധം എല്ലാവരിലേക്കുമെത്തേണ്ടത് അനിവാര്യമാണെന്ന് എറണാകുളം അസിസ്റ്റന്റ് കലക്ടര്‍ പാര്‍വതി ഗോപകുമാര്‍ പറഞ്ഞു. ഗര്‍ഭാശയ കാന്‍സര്‍ സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ വി പി എസ് ലേക്ഷോറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗൈനക്കോളജിക് ഓങ്കോളജി ആന്‍ഡ് ബ്രെസ്റ്റ് സയന്‍സസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വാക്‌സിനേഷന്‍, കോള്‍പോസ്‌കോപ്പി ക്ലിനിക്, സൗജന്യ വാക്‌സിനേഷന്‍ ഡ്രൈവ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അസിസ്റ്റന്റ് കലക്ടര്‍.

city exchange

സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഇത്തരമൊരു പദ്ധതിക്ക് മുന്‍കൈയെടുത്ത വി പി എസ് ലേക്ഷോറിനെ അഭിനന്ദിക്കുന്നുവെന്ന് പാര്‍വതി ഗോപകുമാര്‍ പറഞ്ഞു. കാന്‍സര്‍ എല്ലാവരുടെയും പേടിസ്വപ്‌നമായി മാറിയിരിക്കുന്ന രോഗമാണ്. അത് ഒഴിവാക്കാനും രോഗം മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ആരോഗ്യം സുരക്ഷിതമാക്കാനുമുള്ള പദ്ധതി ശ്രദ്ധേയമാണ്. വിപിഎസ് ലേക്ഷോറിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെ സാധാരണക്കാര്‍ക്ക് വേണ്ടി നടത്തുന്ന സൗജന്യ വാക്‌സിനേഷന്‍ ഡ്രൈവ് മാതൃകയാണെന്ന് അസിസ്റ്റന്റ് കലക്ടര്‍ പറഞ്ഞു.

വി പി എസ് ലേക്ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിച്ചു. രോഗികള്‍ക്ക് സഹായകമാകുന്ന നൂതന പദ്ധതികളും ക്ലിനിക്കുകളും ആവിഷ്‌കരിച്ച് നടപ്പാക്കുന്നതില്‍ ഏറ്റവും മുന്‍പിലാണ് വി പി എസ് ലേക്ഷോറെന്ന് അദ്ദേഹം വ്യക്തമാക്കി. അസുഖങ്ങള്‍ വരാതിരിക്കാന്‍ എല്ലാവരും മുന്‍കരുതലെടുക്കുന്നതിന് വേണ്ടി ഇത്തരം ക്ലിനിക്കുകള്‍ ഉപയോഗപ്പെടുത്തുകയെന്നതാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗൈനക്കോളജിക് ഓങ്കോളജി ആന്‍ഡ് ബ്രെസ്റ്റ് സയന്‍സസ് മേധാവി ഡോ. കെ ചിത്രതാര മുഖ്യപ്രഭാഷണം നടത്തി. ലോകാരോഗ്യ സംഘടനയോട് ചേര്‍ന്നുനിന്ന് നമ്മുടെ രാജ്യത്ത് നിന്നും ഗര്‍ഭാശയ കാന്‍സര്‍ പൂര്‍ണമായും തുടച്ചുനീക്കുകയെന്ന വിപുലമായ ലക്ഷ്യം സാക്ഷാത്കരിക്കുകയാണ് ക്ലിനിക്കിലൂടെ ഉദ്ദേശിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി.

- Advertisement -
Ad image

സര്‍ജിക്കല്‍ ആന്‍ഡ് ഗൈനകോളജിക് ഓങ്കോളജി അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. പി സനം ക്ലിനിക്കിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. സുര്‍ത റാം വിഷ്‌ണോയ് സംസാരിച്ചു. സര്‍ജിക്കല്‍ ആന്‍ഡ് ഗൈനക്കോളജിക് ഓങ്കോളജി അസോസിയേറ്റ് കണ്‍സള്‍ട്ടന്റുമാരായ ഡോ. എസ് അനുപമ സ്വാഗതവും ഡോ. റെമി അബ്ദുല്‍ ഷുക്കൂര്‍ നന്ദിയും പറഞ്ഞു.

വാക്‌സിനേഷന്‍ ക്ലിനിക്കില്‍ കണ്‍സള്‍ട്ടേഷന്‍ സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!