

ഷാര്‍ജ: പ്രവാസി മലയാളികള്‍ക്കിടയില്‍ മുപ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക സാംസ്കാരിക സംഘടനയായ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര് എസ് സി) പ്രവര്‍ത്തനം ഗ്ലോബല്‍ തലത്തിലേക്ക് വ്യാപിപ്പിച്ചതിന്റെ ഭാഗമായി മലേഷ്യയില്‍ പുതിയ ഘടകം രൂപീകരിച്ചു.

പുലാവു ബെസാറില്‍ നടന്ന യൂത്ത് കണ്‍വീനില്‍ സയ്യിദ് അസീസ് അല്‍ ഹൈദ്രൂസി എരുമാട് അധ്യക്ഷത വഹിച്ചു. ഐ സി എഫ് മലേഷ്യ ജനറല്‍ സെക്രട്ടറി മക്ബൂല്‍ സഖാഫി വയനാട് ഉദ്ഘാടനം ചെയ്തു. രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ ചെയര്മാന് സകരിയ ശാമില്‍ ഇര്‍ഫാനി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ആര് എസ് സി മലേഷ്യ നാഷനല്‍ ഭാരവാഹികള്‍: സയ്യിദ് അഹ്മദ് ദില്‍ഷാദ് അദനി കടലുണ്ടി (ചെയര്‍), മുസ്തഫ അദനി കുറ്റാളൂര്‍ (ജന സെക്ര), മുഹമ്മദ് ഉവൈസ് ശാമില്‍ ഇര്‍ഫാനി ഓച്ചിറ (എക്സിക്യൂട്ടീവ് സെക്ര), സയ്യിദ് റാഷിദ് നഈമി അല്‍ ബുഖാരി കക്കാട് (ഓര്‍ഗനൈസിംഗ് സെക്ര), അബ്ദുല്‍ റസാഖ് ചൊറുക്കല തളിപ്പറമ്പ (ഫിനാന്‍സ് സെക്ര), മുഹമ്മദ് ശരീഫ് സി ആലിന്‍കീഴില്‍ (മീഡിയ സെക്ര), മുഹമ്മദ് അബ്ദു നാഫി ഹാഷിമി വളാഞ്ചേരി (കലാലയം സെക്ര), മുഹമ്മദ് അബ്ദുല്‍ മാജിദ് കൂടല്ലൂര്‍ (വിസ്ഡം സെക്ര).
ഐ സി എഫ് മലേഷ്യ സംഘടന പ്രസിഡന്റ് നൗഫല്‍ അസ്ലമി, അഷ്റഫ് സഖാഫി എന്നിവര്‍ സംബന്ധിച്ചു.

