അച്ചടക്ക ലംഘനം; പി എസ് പ്രശാന്തിനെ കോണ്‍ഗ്രസ് പുറത്താക്കി

Web Desk
1 Min Read

തിരുവനന്തപുരം: കെ പി സി സി സെക്രട്ടറിയും നെടുമങ്ങാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായിരുന്ന പി എസ് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കെ പി സി സി പ്രസിഡന്റ് കെ സുധാകരനാണ് ഇക്കാര്യം അറിയിച്ചത്.

city exchange


കോണ്‍ഗ്രസ് ഹൈക്കമാന്റിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും വെല്ലുവിളിക്കുകയും ചെയ്തപ്രശാന്തിനെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. വീണ്ടും അച്ചടക്ക ലംഘനം തുടര്‍ന്നതോടെയാണ് പുറത്താക്കല്‍ നടപടി സ്വീകരിച്ചത്.
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും പാര്‍ട്ടിയെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും കെ സുധാകരന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഡി സി സി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ പി എസ് പ്രശാന്ത് വെല്ലുവിളിയുമായി രംഗത്തെത്തിയിരുന്നു. കെ സി വേണുഗോപാലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രശാന്ത് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു. വേണുഗോപാല്‍ ബി ജെ പി ഏജന്റാണെന്നും കോണ്‍ഗ്രസിനെ തകര്‍ക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ പ്രശാന്ത് ഉന്നയിച്ചിരുന്നു.
തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചയാളാണ് പാലോട് രവിയെന്നും ഇതിന്റെ തെളിവുകള്‍ തോല്‍വി പഠിക്കുന്ന കമ്മീഷന്‍ കൈമറിയിട്ടുണ്ടെന്നും ഇത്തരം ഒരാളെ ഡി ഡി സി അധ്യക്ഷനാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!