ഖത്തറില്‍ നീറ്റ് പരീക്ഷയ്ക്ക് കേന്ദ്രം അനുവദിക്കാത്തതില്‍ പ്രതിഷേധം

Web Desk
1 Min Read

ദോഹ: നീറ്റിന് ഖത്തറില്‍ സെന്റര്‍ അനുവദിക്കണെന്ന ആവശ്യം തള്ളിയത് പ്രതിഷേധാര്‍ഹം. കുവൈത്തിനുപിന്നാലെ ദുബൈയിലും ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസറ്റ്(നീറ്റ്) കേന്ദ്രം അനുവദിച്ചപ്പോള്‍ ഖത്തറിനെ അധികൃതര്‍ അവഗണിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ദുബൈ നീറ്റ് സെന്ററായി തീരുമാനിച്ചുകൊണ്ട് കേന്ദ്രം ഉത്തരവിറക്കിയത്. ദുബൈയില്‍ 93 സി.ബി.എസ്.ഇ സകൂളുകളിലായി 500ന് മുകളില്‍ വിദ്യാര്‍ഥികള്‍ നീറ്റ് എഴുതുന്നുണ്ട്. കുവൈത്തില്‍ 21 സി.ബി.എസ്.ഇ സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തലിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥതല സമ്മര്‍ദം ശക്തമായെങ്കിലും അപേക്ഷ കേന്ദ്രം തള്ളുകയായിരുന്നു.
10 സി.ബി.എസ്.ഇ സ്‌കൂളുകളില്‍നിന്നായി നൂറോളം വിദ്യാര്‍ഥികളാണ് ഖത്തറില്‍നിന്ന് നീറ്റ് എഴുതുന്നത്. സെപ്റ്റംബര്‍ 12നാണ് പരീക്ഷ.
ഖത്തറിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പോകുന്നതിന് പകരം ദുബൈയിലെത്തി പരീക്ഷ എഴുതാന്‍ അവസരമുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!