ഐ എന്‍ എല്‍ പിളര്‍ന്നു

Web Desk
1 Min Read

കൊച്ചി: കാസിം ഇരിക്കൂറിനെ ഇന്ത്യന്‍ നാഷണല്‍ ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി; ഐ എന്‍ എല്‍ പിളര്‍ന്നു. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും സമാന്തര സെക്രട്ടറിയേറ്റ് യോഗം വിളിച്ചു. അബ്ദുല്‍ വഹാബിന്റെ യോഗം തോപ്പുംപടിയിലും കാസിം ഇരിക്കൂറിന്റേത് ആലുവയിലുമാണ് നടക്കുക.
ഐ എന്‍ എല്‍ സംസ്ഥാന നേതൃയോഗത്തില്‍ ഇരു വിഭാഗത്തിലേയും പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് തമ്മില്‍ തല്ലുണ്ടായത്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിയമനം, പാര്‍ട്ടിയിലെ അംഗത്വ വിതരണം എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ക്കായി ചേര്‍ന്ന യോഗമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

city exchange
Share This Article
Leave a Comment
error: Content is protected !!